uae central bank interest rates
Posted By Editor Posted On

uae central bank interest rates: യുഎഇയില്‍ പലിശനിരക്ക് ഉയര്‍ത്തി; വായ്പാ ഇഎംഐയെ ബാധിക്കും

ദുബായ്: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് (uae Central Bank Interest Rates)0.75 ശതമാനം ഉയര്‍ത്തി. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ ഗള്‍ഫിലെ ബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. യുഎഇയിലെ പലിശനിരക്ക് വര്‍ധന ക്രഡിറ്റ് കാര്‍ഡിന്റെയും ലോണിന്റെയും തിരിച്ചടവുകളെ ഉയര്‍ത്തിയ പലിശനിരക്ക് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
പുതിയ പലിശനിരക്ക് വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നതായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. നിരക്ക് 75 ബേസിക് പോയന്റ് ഉയര്‍ത്തിയതോടെ പലിശനിരക്ക് 2.4 ശതമാനത്തിലെത്തി. ഉയരുന്ന പലിശനിരക്ക് രാജ്യത്തിന്റെ എണ്ണയിതര വിപണിയെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റ് സമ്പദ്ഘടനക്ക് ഇത് ഉലച്ചിലുണ്ടാക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം, യു.എ.ഇയില്‍ ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവ് ബാക്കിയുള്ളവരെയും ഭവനവായ്പ, പേഴ്‌സനല്‍ ലോണ്‍ തിരിച്ചടവുകളെയും പലിശനിരക്ക് ഉയര്‍ത്തിയത് ബാധിക്കും. നിലവിലേതിനെക്കാള്‍ ഉയര്‍ന്ന ഇ.എം.ഐ (EMI) അടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് ഫെഡറല്‍ റിസര്‍വ് 0.75 ശതമാനമാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതിനുപിന്നാലെയാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.