rescue operations
Posted By Editor111 Posted On

rescue operations: സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെയെത്തിക്കാൻ യുഎഇ സൈനിക വാഹനങ്ങൾ തെരുവുകളിൽ പായുന്നു

ഫുജൈറ : മഴക്കെടുതിയിൽനിന്ന് രക്ഷപ്പെടുത്തിയ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുവാനായി rescue operations യുഎഇ സൈനിക വാഹനങ്ങൾ തെരുവുകളിൽ പായുകയാണ്. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതിനാൽ യുഎഇയിലെ നിരവധി എമിറേറ്റുകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമാവുകയായിരുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO

ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളം കയറിയ വീടുകളിലും ദൂരെ പ്രദേശങ്ങളിലും താമസക്കാർ കുടുങ്ങിപ്പോയതിനാൽ പോലീസിനെയും എമർജൻസി ടീമിനെയും അണിനിരത്തി രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി.

സൈനികരും അവരുടെ വാഹനങ്ങളും ആളുകളെ സഹായിക്കാൻ വിന്യസിച്ചിട്ടുണ്ട്.യുഎഇ പ്രതിരോധ മന്ത്രാലയം ‘ലോയൽ ഹാൻഡ്‌സ്’ ഓപ്പറേഷൻ എന്ന പേരിൽ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ പങ്കിടുകയുണ്ടായി.ചിത്രത്തിൽ ഫുജൈറയിലെ തെരുവുകളിൽ നിരവധി സൈനിക ടാങ്കുകൾ കാണാൻ സാധിക്കും.

കനത്ത മഴയെത്തുടർന്ന് 3,897 പേർക്ക് അഭയം നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി അറിയിച്ചു.നിരവധി താമസക്കാരെ ട്രക്കുകളിൽ ഷെൽട്ടർ ഏരിയകളിലേക്ക് മാറ്റി. ആളുകൾ വളരെ കുറച്ചു സാധനങ്ങൾ മാത്രമാണ് കയ്യിൽ കരുതിയിരിക്കുന്നത്. അവർക്ക് ആവശ്യമായ സാധനങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ചൂണ്ടിക്കാട്ടി.