natural gas reserves
Posted By Editor Posted On

natural gas reserves: യുഎഇയില്‍ വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

യുഎഇയില്‍ വന്‍ പ്രകൃതിവാതക ശേഖരം (natural gas reserves) കണ്ടെത്തി. എണ്ണകമ്പനിയായ അഡ്‌നോക് നടത്തിയ പര്യവേഷണത്തിലാണ് അബുദാബി തീരത്ത് പുതുതായി വന്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. 1.5 ട്രില്യണ്‍ സ്റ്റാര്‍ഡേര്‍ഡ് ക്യൂബിക് വരെ അസംസ്‌കൃത വാതക ശേഖരമുണ്ടെന്ന് പര്യവേഷണത്തിലൂടെ അഡ്‌നോക് കണ്ടെത്തി. അബുദാബി തീരത്ത് അടുത്തിടെ നടന്ന പര്യവേഷണത്തില്‍ രണ്ടാമത്തെ പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയതെന്ന് അഡ്‌നോക്ക് അറിയിച്ചു.
ആഴത്തിലുള്ള റിസര്‍വോയറില്‍ 1മുതല്‍ 1.5 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അസംസ്‌കൃത വാതക ശേഖരമുണ്ടെന്നാണ് പ്രാഥമിക സൂചന. ഇതോടെ നേരത്തെ കണ്ടെത്തിയതടക്കം ഇവിടെ 2.5മുതല്‍ 3.5 ട്രില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അസംസ്‌കൃത വാതക ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. പര്യവേക്ഷണം തുടരുന്ന മേഖലയില്‍ വിശദമായ പെട്രോളിയം സിസ്റ്റം പഠനങ്ങളെയും മറ്റു ഡാറ്റകളെയും അടിസ്ഥാനമാക്കി ഒന്നിലധികം ബില്യണ്‍ ബാരല്‍ എണ്ണയും ഒന്നിലധികം ട്രില്യണ്‍ ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും ഉണ്ടെന്ന് കണക്കാക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
‘എനി’, പി.ടി.ടി കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് അബുദാബി തീരത്തെ പര്യവേക്ഷണ അവകാശം 2019ല്‍ നല്‍കിയതോടെയാണ് പുതിയ കണ്ടെത്തലുകള്‍ക്ക് തുടക്കമായത്. കഴിഞ്ഞ മേയ് മാസത്തില്‍ അബൂദാബിയിലെ ഓണ്‍ഷോര്‍ ബ്ലോക്ക്-3ല്‍ ഏകദേശം 100 ദശലക്ഷം ബാരല്‍ എണ്ണ കണ്ടെത്തിയതായി അഡ്‌നോക് അറിയിച്ചിരുന്നു. 2021ഡിസംബറില്‍ ഓണ്‍ഷോര്‍ ബ്ലോക്ക്-4ല്‍ ഒരു ബില്യണ്‍ ബാരല്‍ എണ്ണയും കണ്ടെത്തുകയുണ്ടായി. യു.എ.ഇക്ക് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന ഊര്‍ജ ഉറവിടങ്ങളെ കണ്ടെത്താന്‍ ‘അഡ്‌നോക്കി’ന്റെ പുതിയ പര്യവേക്ഷണ-വികസന പരിപാടികള്‍ (New exploration and development programs) സഹായിച്ചതായി കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യാസര്‍ സഈദ് അല്‍ മസ്‌റൂഇ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.