monkey pox rules
Posted By Editor Posted On

monkey pox rules: മങ്കിപോക്‌സ്: യാത്രാ നിയന്ത്രണവുമായി സൗദി

മങ്കിപോക്‌സുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണവുമായി(monkey pox rules) സൗദി. മങ്കിപോക്‌സ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാര്‍ക്കായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) പെരുമാറ്റ ചട്ടം പുറത്തിറക്കി. രോഗ ലക്ഷണമുള്ളവല്‍, രോഗമുള്ളവര്‍, സമ്പര്‍ക്കമുള്ളവര്‍, സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയവര്‍ എന്നിവര്‍ വിമാന യാത്ര ചെയ്യരുത്. മാസ്‌ക് ധരിക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ നടപടികള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകളുള്ള രോഗികളുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക, മസാജ് അടക്കം നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി മുന്‍ നിശ്ചയിച്ച യാത്രകള്‍ മറ്റൊരു ദിവസത്തേക്കു മാറ്റേണ്ടതാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.