go organic
Posted By Editor111 Posted On

go organic: ജൈ​വ പച്ചക്കറികളുടെ പ്രദർശന വ്യാ​പാ​ര മേ​ള ഒരുങ്ങുന്നു

ബു​റൈ​ദ: ജൈ​വ പച്ചക്കറികളുടെ പ്രദർശനവും വിൽപ്പനയും ലക്ഷ്യമാക്കിയുള്ള വ്യാ​പാ​ര മേ​ള ഒരുങ്ങുന്നു. go organicന​വം​ബ​ർ ഏ​ഴു മു​ത​ൽ ഒ​മ്പ​തു വ​രെ റി​യാ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷൻ സെന്ററിലാണ് ​പ്രദർശനം ഒരുക്കിയിരിക്കുന്നത്. ജ​ർ​മ​നി​യി​ലെ ന്യൂ​റം​ബ​ർ​ഗി​ൽ ന​ട​ന്ന ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര പ്ര​ദ​ർ​ശ​ന​ത്തി​ലാ​ണ് മേളയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രദർശനത്തിൽ രാ​ജ്യ​ത്തി​ന്റെ പ്ര​തി​നി​ധിയായി പ്രവർത്തിക്കുന്നത് കൃ​ഷി​കാ​ര്യ ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​സു​ലൈ​മാ​ൻ അ​ൽ​ഖ​ത്തീ​ബാ​ണ്.അ​മേ​രി​ക്ക, ബ്ര​സീ​ൽ, ഇ​ന്ത്യ, ചൈ​ന, താ​യ്‌​ല​ൻ​ഡ്, ജ​പ്പാ​ൻ, ജ​ർ​മ​നി എ​ന്നീ ഏ​ഴ് രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തിനോടകം അന്തരാഷ്ട്ര മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO

ജൈവ കൃഷിയുടെ ഗുണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക ഈ രം​ഗ​ത്തേ​ക്ക് ആ​ഗോ​ള​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക, വി​പ​ണ​ന സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യും മേ​ള ല​ക്ഷ്യ​മി​ടു​ന്നു.മേ​ള​യി​ൽ ജൈ​വ​കൃ​ഷി സം​ബ​ന്ധ​മാ​യ സംശയങ്ങളും അറിവുകളും പങ്കിടാനുള്ള സൗകര്യം ഉണ്ടായിരിക്കും.മേ​ള​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ൽ 50 വി​ദ​ഗ്​​ധ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 2,000ത്തി​ല​ധി​കം പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ പ​ങ്കാ​ളി​ക​ൾ, പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സം​രം​ഭ​ക​ർ, അ​ന്താ​രാ​ഷ്ട്ര നി​ക്ഷേ​പ​ക​ർ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​മെ​ന്ന് ഡോ. ​അ​ൽ​ഖ​ത്തീ​ബ് പ​റ​ഞ്ഞു.

ഓ​ർ​ഗാ​നി​ക് ഇ​ൻ​പു​ട്ട് ക​മ്പ​നി​ക​ൾ, ഓ​ർ​ഗാ​നി​ക് ഫാ​മു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, സ​ർ​വി​സ് ക​മ്പ​നി​ക​ൾ, ഏ​ജ​ൻ​സി​ക​ൾ, പ്ര​ത്യേ​ക അ​സോ​സി​യേ​ഷ​നു​ക​ൾ, ജൈ​വ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ൾ, ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്തം പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാകും.

Comments (0)

Leave a Reply

Your email address will not be published.