bus service resume
Posted By Editor Posted On

bus service resume: ഷാര്‍ജ-ഫുജൈറ ഇന്റര്‍സിറ്റി ബസ് സര്‍വീസ് പുനരാരംഭിച്ചു

ഷാര്‍ജയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. ജൂലൈ 28 മുതല്‍ നിര്‍ത്തിവച്ച ഫുജൈറ സിറ്റിയുടെ കേന്ദ്രത്തിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചതായി (bus service resume) ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍, കല്‍ബ, ഖോര്‍ഫക്കന്‍ എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളും അടച്ചിട്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും തല്‍ഫലമായി ദഫ്തയ്ക്ക് സമീപമുള്ള ഖോര്‍ഫക്കന്‍ റോഡിലെ അടിയന്തര പ്രവൃത്തിയും കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമെങ്കില്‍ മാത്രം റോഡ് ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.