archaeologic
Posted By Editor111 Posted On

archaeologic: സൗദിയിൽ 8000 വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി

ജുബൈൽ: 8000 വർഷം പഴക്കമുള്ള മനുഷ്യവാസത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. റിയാദ്​ പ്രവിശ്യയിൽ സൗദി ഹെറിറ്റേജ് കമീഷന്റെ നേതൃത്വത്തിൽ സൗദി,ഫ്രാൻസ് എന്നിവിടങ്ങളിലെ പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിലാണ് ശേഷിപ്പുകൾ കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/LVHXXqKcAenIN4hOSDtvDO

നിയോലിത്തിക്​ കാലഘട്ടത്തിലെ ജനങ്ങളുടെ ആരാധനാലയത്തിന്റെയും ബലിപീഠത്തിന്റെയും ശേഷിപ്പുകളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2807 ശവകുടീരങ്ങൾ അടങ്ങുന്ന ശ്‌മശാനവും കാണാൻ സാധിക്കും.വാദി അൽദവാസിറിൽനിന്ന്​ നജ്റാനിലേക്കുള്ള റോഡിൽ 100 കിലോമീറ്റർ തെക്കുഭാഗത്താണ് അൽഫൗ എന്ന ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.തുവൈഖ് പർവതനിരയുടെ താഴ്​വരയാണ്​ ഇവിടം.

ആ കാലഘട്ടത്തിലെ ജനങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നതായും, ഭൂഗർഭ ജലസംഭരണികൾ കൃഷിക്കും കുടിക്കാനുമായി ഉപയോഗിച്ചിരുന്നതായും ,വേട്ടയാടൽ, യാത്ര, യുദ്ധം എന്നിവ നടത്തിയിരുന്നതായും സൂചിപ്പിക്കുന്ന ലിഖിത ചിത്രങ്ങൾ ഇവിടെ കാണാൻ സാധിക്കും.

സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാൻ അൽഅൻസാരിയുടെ നേതൃത്വത്തിലുള്ള കിങ്​ സഊദ് സർവകലാശാലയുടെ സഹായത്തോടെയാണ് അൽഫാവ് പുരാവസ്​തു മേഖലയിലെ പര്യവേക്ഷണങ്ങൾ പുറം ലോകം അറിഞ്ഞത്.

Comments (0)

Leave a Reply

Your email address will not be published.