ministry of health
Posted By Editor111 Posted On

ministry of health : യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

ദുബായ് : യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം. യുഎഇയിൽ ഇന്ന് 1,216 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1,159 പേർ രോഗമുക്തരായി മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ministry of health അറിയിച്ചു.

രാജ്യത്ത് ഇതുവരെ 176.7 ദശലക്ഷത്തിലധികം പിസിആർ ടെസ്റ്റുകൾ നടത്തി.
ഇതോടെ നിലവിലെ കേസുകളുടെ എണ്ണം 18,677 ആയി. 313,381 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.ജൂലൈ 29 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 989,220 ആണ്, 968,209 പേർ രോഗമുക്തി നേടിയവരും. ഇതോടെ മരണസംഖ്യ 2,334 ആയി.

നിലവിലെ കാലാവസ്ഥയെത്തുടർന്ന് ഫുജൈറയിലെ ഒരു ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റിംഗ് സെന്റർ താൽക്കാലികമായി അടച്ചു . ഫുജൈറ പോലീസ് ട്വിറ്ററിലൂടെയാണ് ഈ അറിയിപ്പ് നൽകിയത്.

Comments (0)

Leave a Reply

Your email address will not be published.