uae red alert
Posted By Editor Posted On

uae red alert: യുഎഇയില്‍ അപകടകരമായ കാലാവസ്ഥ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഫുജൈറയില്‍ റെഡ് അലര്‍ട്ട് (uae red alert) പ്രഖ്യാപിച്ചു. എമിറേറ്റിലെ താമസക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. ‘അസാധാരണമായ തീവ്രതയുള്ള അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് റെഡ് അലര്‍ട്ട് സൂചിപ്പിക്കുന്നത്.
റാസല്‍ ഖൈമ എമിറേറ്റില്‍ അതോറിറ്റി ലെവല്‍ 2 മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് (orange alert) പുറപ്പെടുവിച്ചു. അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അധികാരികള്‍ നല്‍കുന്ന ഉപദേശം അനുസരിക്കുക എന്നും അതില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
അതേസമയം, അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ബ്ലാങ്കറ്റ് യെല്ലോ അലര്‍ട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്ളവരും സന്ദര്‍ശിക്കുന്നവരും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. പകല്‍ മുഴുവന്‍ ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴ യുഎഇയെ ബാധിച്ചതിനാല്‍ ഇന്നലെ അധികൃതര്‍ ഒന്നിലധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളെ സഹായിക്കാന്‍ സമീപത്തെ എല്ലാ എമിറേറ്റുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തന സംഘത്തെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.