uae bus service
Posted By Editor Posted On

uae bus service: യുഎഇ കനത്ത മഴ; വെള്ളപ്പൊക്കത്തെ ബസ് സര്‍വീസ് നിര്‍ത്തിവച്ചു

യുഎഇയിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കാരണം ഫുജൈറയിലെ ബസ് സര്‍വീസ്(uae bus service) നിര്‍ത്തിവച്ചു. ഫുജൈറയിലേക്കുള്ള പൊതു ബസ് യാത്രകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 വരെ നിര്‍ത്തിവച്ചതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇന്നും തുടരുമെന്ന് പ്രതീക്ഷിക്കുന്ന ‘അപകടകരമായ കാലാവസ്ഥാ സംഭവങ്ങളുടെ’ വെളിച്ചത്തില്‍ ദേശീയ കാലാവസ്ഥാ ഓഫീസ് എമിറേറ്റിന് റെഡ് അലര്‍ട്ട് നല്‍കിയതിന് പിന്നാലെയാണിത്.
ഫുജൈറയിലേക്കുള്ള യാത്രക്കാരെ പൊതുസുരക്ഷ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആര്‍ടിഎ ടാക്‌സികള്‍ക്ക് നിര്‍ദേശം നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് യുഎഇയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തില്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഫുജൈറയ്ക്കും കിഴക്കന്‍ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി സമീപത്തെ എല്ലാ എമിറേറ്റുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തകരെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.