etihad train travel
Posted By Editor Posted On

etihad train travel: യുഎഇ: ഇത്തിഹാദ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ബസ്, കാര്‍ സര്‍വീസ് സൗകര്യമൊരുക്കും

ദുബായ്: ഇത്തിഹാദ് ട്രെയിന്‍ യാത്രക്കാര്‍ക്ക് (etihad train travel) ബസ്, കാര്‍ സര്‍വീസ് സൗകര്യമൊരുക്കും. 7 എമിറേറ്റുകളിലെയും സ്റ്റേഷനുകളില്‍ നിന്നു കാര്‍, ബസ് സൗകര്യമൊരുക്കാനാണ് പദ്ധതി. അതത് സ്റ്റേഷനുകളില്‍ നിന്നു വീടുകളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ യാത്രചെയ്യാന്‍ പൊതുവാഹന സൗകര്യമൊരുക്കും. സ്റ്റേഷനുകളെ പ്രധാന മേഖലകളുമായി ബന്ധിപ്പിച്ച് ട്രാം സര്‍വീസുകള്‍ തുടങ്ങുന്നതും പരിഗണനയിലാണ്.
ഏറ്റവും സൗകര്യപ്രദമായ ക്രമീകരണം ഉറപ്പുവരുത്താനാണ് പദ്ധതി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
എല്ലാ എമിറേറ്റുകളിലെയും പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലയായതിനാല്‍ യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ സമയനഷ്ടമില്ലാതെ ലക്ഷ്യത്തിലെത്താം. ദുബായ് മെട്രോ (dubai metro) മാതൃകയില്‍ സ്റ്റേഷനുകളില്‍ നിന്നു ഫീഡര്‍ ബസ് സര്‍വീസ് തുടങ്ങുന്നതും യാത്രക്കാര്‍ക്ക് ഗുണംചെയ്യും. ഏറ്റവും മികച്ച ‘ഡോര്‍ ടു ഡോര്‍’ സേവനം യാത്രക്കാര്‍ക്കു ലഭ്യമാക്കാന്‍ അതത് എമിറേറ്റുകളിലെ അധികൃതരുമായി ധാരണയിലെത്തുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇത്തിഹാദ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
യാത്ര കൂടുതല്‍ എളുപ്പമാകും
അബുദാബിയില്‍ നിന്ന് ദുബായിലെത്താന്‍ 50 മിനിറ്റും ഫുജൈറയിലെത്താന്‍ 100 മിനിറ്റും മതി. ചരക്കുനീക്കത്തിനും യാത്രയ്ക്കും ഇത്തിഹാദ് പാത ഉപയോഗപ്പെടുത്താനാണ് പദ്ധതിയെങ്കിലും ആദ്യഘട്ടത്തില്‍ ചരക്കുനീക്കത്തിനാകും മുന്‍ഗണന.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനില്‍ 400 പേര്‍ക്കു യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും ഇത്തിഹാദ് ട്രെയിനില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്നവരുടെ എണ്ണം 3.65 കോടി കവിയുമെന്നാണ് പ്രതീക്ഷ.
ഇത്തിഹാദ് പാത പൂര്‍ത്തിയാകുന്നതോടെ ആദ്യഘട്ടത്തില്‍ 9,000ല്‍ ഏറെ തൊഴിലവസരങ്ങളുണ്ടാകും.
വടക്കന്‍ എമിറേറ്റുകളിലെ ഇത്തിഹാദ് പാതയില്‍ 54 പാലങ്ങളും അല്‍ ഹജര്‍ മലനിരകളില്‍ 9 വലിയ തുരങ്കപാതകളും മൃഗങ്ങള്‍ക്കു കടന്നു പോകാന്‍ 20 ക്രോസിങ്ങുകളുമുണ്ട്.

ഫുജൈറ, ഖോര്‍ഫക്കാന്‍ തുറമുഖങ്ങളെ ഇത്തിഹാദ് പാതയുമായി ബന്ധിപ്പിക്കുന്നതോടെ പ്രതിവര്‍ഷം 20 ലക്ഷം ടിഇയു (20 ഫുട് ഇക്വലന്റ് കണ്ടെയ്‌നര്‍ യൂണിറ്റ്‌സ്) ചരക്കു നീക്കം സാധ്യമാകും.
അബുദാബിയിലെ അല്‍ സിലയില്‍ നിന്നു റുവൈസ്, മിര്‍ഫ, ദുബായ്, ഷാര്‍ജ, ദൈദ്, ഫുജൈറ വഴി കടന്നുപോകുന്ന 1,200 കിലോമീറ്റര്‍ പാത രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1 ഫുജൈറയില്‍നിന്ന് റാസല്‍ഖൈമ, ഷാര്‍ജ, ദുബായ്, ജബല്‍അലി, ഖാലിദ് തുറമുഖങ്ങള്‍, കിസാഡ് മുസഫ വഴി ഗുവൈഫാത് വരെ 605 കിലോമീറ്ററാണുള്ളത്. ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലായി 145 കിലോമീറ്ററിലേറെയാണ് ട്രാക്ക്. 2015ലാണ് റെയില്‍ പദ്ധതിയുടെ 265 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം പൂര്‍ത്തിയായത്. ഇതുവഴി പ്രതിവര്‍ഷം 70 ലക്ഷം ടണ്‍ ചരക്കു നീക്കം നടക്കുന്നുണ്ട്. ഇത് 5 കോടിയായി വര്‍ധിപ്പിക്കും. 2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിന്‍ ഓടിക്കാനാണ് പദ്ധതി. തുടര്‍ന്നു ജിസിസി റെയില്‍ ശൃംഖലയുമായി (GCC rail network) ബന്ധിപ്പിക്കും. പദ്ധതിയുടെ നിര്‍മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.