field exercise
Posted By Editor Posted On

field exercise: അബുദാബി വിമാനത്താവളത്തില്‍ ഇന്ന് ഫീല്‍ഡ് എക്‌സര്‍സൈസ്

ഇന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ അധികാരികള്‍ ‘ഫീല്‍ഡ് എക്‌സര്‍സൈസ്’ (field exercise) നടത്തും. വാഹനങ്ങളുടെ ചലനവും സുരക്ഷാ അധികാരികളുടെ സാന്നിധ്യവും ഫീല്‍ഡ് എക്‌സര്‍സൈസില്‍ ഉള്‍പ്പെടുന്നു. ഫീല്‍ഡ് എക്‌സര്‍സൈസ് നടത്തുന്ന സ്ഥലത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കാന്‍ ഫീല്‍ഡ് എക്‌സര്‍സൈസ് ചെയ്യുന്ന സ്ഥലം ഒഴിവാക്കാനും അവരോട് പറഞ്ഞിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1 രാവിലെ 5.30 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും പരിശീലനം. എയര്‍പോര്‍ട്ടിന്റെ സുരക്ഷ അളക്കാനും വികസിപ്പിക്കാനുമാണ് അബുദാബി പോലീസും അവരുടെ തന്ത്രപ്രധാന പങ്കാളികളും ലക്ഷ്യമിടുന്നതെന്ന് സേന പങ്കിട്ട് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.