dubai customs
Posted By Editor Posted On

dubai customs: യുഎഇ: മന്ത്രവാദ സാമഗ്രികളുമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

ദുബായ്: മന്ത്രവാദ സാമഗ്രികളുമായി യുഎഇയിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന സാമഗ്രികളുമായി കടക്കാന്‍ ശ്രമിച്ചയാളെ ദുബായില്‍ വച്ചാണ് കസ്റ്റംസ് (dubai customs) പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ദുബായ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചരടുകളും മറ്റും കണ്ടെത്തിയത്. വയറ്റില്‍ കെട്ടിവെച്ചനിലയിലായിരുന്നു ഇവ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
ജി.സി.സിയുടെ ധനകാര്യ-സാമ്പത്തിക സഹകരണ സമിതിയുടെ തീരുമാനപ്രകാരം മന്ത്രവാദത്തിനും ദുരാചാരങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ നിരോധിത വസ്തുക്കളുടെ പട്ടികയിലാണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ പീനല്‍ കോഡ ആര്‍ട്ടിക്കള്‍ 316 പ്രകാരം രാജ്യത്ത മന്ത്രവാദം നടത്തുന്നതും അതിനുള്ള സാമഗ്രികള്‍ രാജ്യത്തേക്ക കടത്തുന്നതും തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുന്ന കുറ്റമാണ്.
എന്തോ വിഴുങ്ങിയെന്ന തോന്നുന്ന വിധത്തിലാണ ഇയാള്‍ നടന്നിരുന്നതെന്നും മയക്കുമരുന്ന് ആയിരിക്കുമെന്ന സംശയത്തെ തുടര്‍ന്നം നടത്തിയ പരിശോധനയിലാണ ചരടുകളും മറ്റും കണ്ടെത്തിയതെന്നും ടെര്‍മിനല്‍ വണ്ണിലെ പാസഞ്ചര്‍ ഓപറേഷന്‍സ വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ അഹമ്മദ പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.