abu dhabi police fine
Posted By Editor Posted On

abu dhabi police fine: അനധികൃത ടാക്സികള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി

അബുദാബി: അനധികൃത ടാക്സികള്‍ക്കെതിരെ കടുത്ത നടപടിയുമായി അബുദാബി അധികൃതര്‍(abu dhabi police fine). അനധികൃത ടാക്സി സര്‍വിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികര്‍ക്കുണ്ടാവുന്ന സുരക്ഷ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത ടാക്സി സര്‍വിസുകള്‍ക്ക് 3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയന്റും ചുമത്തി വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത ടാക്സി സര്‍വിസുകള്‍ ഇല്ലാതാക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പൊതുജനങ്ങളോട് പൊലീസ് ആഹ്വാനം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലായി ആയിരക്കണക്കിന് അനധികൃത ടാക്സി വാഹനങ്ങള്‍ പിടികൂടി. യാത്രികരെ ഇറക്കുമ്പോഴും കയറ്റുമ്പോഴുമായി രഹസ്യപൊലീസാണ് വാഹനങ്ങള്‍ പിടികൂടുന്നത്. കൂടാതെ അധികൃതരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോകരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
അതേസമയം, അനധികൃമായി ചേസിസിലോ എന്‍ജിനിലോ മാറ്റം വരുത്തിയാല്‍ 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്യും. വാഹനം വിട്ടുകൊടുക്കണമെങ്കില്‍ ഉടമ മൂന്നുമാസത്തിനുള്ളില്‍ പതിനായിരം രൂപ അടക്കണമെന്നും പൊലീസ് പറഞ്ഞു. നിശ്ചിത കാലയളവില്‍ ഈ പണം കെട്ടിവെച്ചില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.
അനധികൃതമായി മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ ഓടിച്ച് അമിതശബ്ദമുണ്ടാക്കുന്നവര്‍ക്ക് 13000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്റുമാണ് അബുദാബി പൊലീസ് ചുമത്തിവരുന്നത്. അമിത ശബ്ദമുണ്ടാക്കി വാഹനമോടിച്ചാല്‍ 2000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ജനവാസമേഖലയില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും അമിതശബ്ദം ഉണ്ടാക്കുകയും ചെയ്യുന്ന യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ഇവര്‍ പരിഭ്രാന്തരാവുകയും ചെയ്യും. കുട്ടികളും പ്രായമായവരുമാണ് ഇതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ 999 നമ്പറില്‍ (customer care number) വിളിച്ചറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.