uae new astronaut
Posted By Editor Posted On

uae new astronaut; യുഎഇ സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാശ നിലയത്തിലേക്ക്; ആറുമാസം ചെലവഴിക്കുന്ന ആദ്യ സഞ്ചാരി

യുഎഇ സുല്‍ത്താന്‍ അല്‍ നിയാദി ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങുന്നു (uae new astronaut). രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയും അദ്ദേഹമായിരിക്കും. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമാകാന്‍ യുഎഇ തെരഞ്ഞെടുത്തിരിക്കുന്നത് സുല്‍ത്താന്‍ അല്‍ നിയാദിയെ ആണ്.
യു.എ.ഇയില്‍ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തെരഞ്ഞെടുത്ത സഞ്ചാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ അല്‍ നിയാദി. ഇതോടെ ബഹിരാകാശത്തേക്ക് ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും. ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് 2023 സെപ്റ്റംബറില്‍ വിക്ഷേപിക്കാനൊരുങ്ങുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് (SpaceX Crew 6 probe) അല്‍ നിയാദി ബഹിരാകാശത്തേക്ക് പോകുക. 180 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവഴിക്കുന്നത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യ ചരിത്രത്തിലെ സുവര്‍ണ അധ്യായമാകും. യു.എ.ഇ ഉടന്‍ നടത്താനിരിക്കുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതായാണ് സുല്‍ത്താന്‍ അല്‍ നിയാദിയുടെ സഞ്ചാരം കണക്കാക്കപ്പെടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിക്കൊപ്പം സുല്‍ത്താന്‍ അല്‍ നിയാദിയെയും തെരഞ്ഞെടുത്തിരുന്നു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികര്‍ ആകുന്നതിന് നിരവധി ടെസ്റ്റുകള്‍ നടത്തിയ ശേഷം 4,022 പേരില്‍ നിന്നാണ് ഹസ്സ അല്‍ മന്‍സൂരിയെയും സുല്‍ത്താന്‍ അല്‍ നിയാദിയും തെരഞ്ഞെടുക്കപ്പെട്ടത്.
ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുല്‍ത്താന്‍ അല്‍ നിയാദിക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ആശംസകള്‍ അര്‍പ്പിച്ചു. യു.എ.ഇയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രദൗത്യം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും സുല്‍ത്താന്‍ അല്‍ നിയാദിയുടെ നേട്ടത്തില്‍ അഭിമാനം പങ്കുവെച്ചു. നമ്മുടെ യുവത യു.എ.ഇയുടെ ശിരസ്സ് വാനോളം ഉയര്‍ത്തിയതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ (The first lunar mission) ‘റാശിദ് റോവര്‍’ ഈ വര്‍ഷം നവംബറില്‍ വിക്ഷേപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.