adudhabi new fish market
Posted By Editor Posted On

adudhabi new fish market: വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കുന്ന മത്സ്യ മാര്‍ക്കറ്റ് തുറന്ന് അബുദാബി

അബുദാബിയിലെ മിന സായിദ് ജില്ലയില്‍ വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കുന്ന പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു(adudhabi new fish market). മത്സ്യ മാര്‍ക്കറ്റില്‍ എട്ട് റെസ്റ്റോറന്റുകളും 44 ഫിഷ് ക്ലീനിംഗ് സ്റ്റേഷനുകളും വാണിജ്യ ഇടങ്ങളും സേവനങ്ങളും ഉണ്ട്. ഒരു സൂപ്പര്‍മാര്‍ക്കറ്റിന് പുറമേ, 104 ഫ്രഷ് ഫിഷ് സ്റ്റാളുകള്‍, എട്ട് ഡ്രൈ ഫിഷ് സ്റ്റാളുകള്‍, നാല് പഴം-പച്ചക്കറി സ്റ്റാളുകള്‍, മൂന്ന് വാണിജ്യ കിയോസ്‌കുകള്‍ എന്നിവയുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡിഎംടി) DMT തിങ്കളാഴ്ചയാണ് മേക്കോവറിന് പിന്നിലെ ഡെവലപ്പറായ മോഡണ്‍ പ്രോപ്പര്‍ട്ടീസുമായി സഹകരിച്ച് വിപണി തുറന്നത്.
കമ്മ്യൂണിറ്റി മാര്‍ക്കറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രോജക്റ്റ് പിന്തുടരുകയും ഷോപ്പ് ഉടമകള്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കുകയും ചെയ്യുന്നു. അബുദാബിയുടെ മത്സ്യബന്ധന വ്യാപാരത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ട തീമുകള്‍ ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ സവിശേഷമായ ഒരു ഷോപ്പിംഗ് അനുഭവം പുതിയ മാര്‍ക്കറ്റ് പ്രദാനം ചെയ്യുന്നു. കൂടാതെ നാല്‍പ്പത് വര്‍ഷത്തിലേറെയുള്ള മത്സ്യ മാര്‍ക്കറ്റിന്റെ ചരിത്രം സംരക്ഷിക്കുകയും ചെയ്യും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
അബുദാബിയിലെ മത്സ്യവ്യാപാരത്തിന്റെയും മത്സ്യബന്ധന വ്യവസായത്തിന്റെയും പാരമ്പര്യമാണ് പുതിയ വേദി പ്രതിഫലിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിലെ ഓപ്പറേഷന്‍ അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ഡോ.സേലം അല്‍ കാബി പറഞ്ഞു. ‘പുതുതായി തുറന്ന മത്സ്യ മാര്‍ക്കറ്റ്, മത്സ്യവിപണിയുമായി ബന്ധപ്പെട്ട ബിസിനസ്സുകളുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിന് പുറമെ, അതിന്റെ രൂപകല്‍പ്പന കാരണം എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പ്രധാന ആകര്‍ഷണമായിരിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിന സായിദ് പുനര്‍വികസന പദ്ധതിയില്‍ (Mina Zayed Redevelopment Project) മാര്‍ക്കറ്റുകളും വാണിജ്യ ഇടങ്ങളും നവീകരിക്കുന്നത് ഉള്‍പ്പെടുന്നു. മത്സ്യത്തൊഴിലാളി തുറമുഖം നവീകരിക്കുന്നതിനൊപ്പം മത്സ്യ മാര്‍ക്കറ്റ്, പഴം-പച്ചക്കറി മാര്‍ക്കറ്റ്, ഇറച്ചി മാര്‍ക്കറ്റ്, കാര്‍പെറ്റ് മാര്‍ക്കറ്റ്, ഈത്തപ്പഴ വിപണി, മൊത്തവ്യാപാര മാര്‍ക്കറ്റ് എന്നിവ നവീകരിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. മിന സായിദ് പുനര്‍വികസന പദ്ധതിയുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നതായി മോഡണ്‍ പ്രോപ്പര്‍ട്ടീസിലെ ഡെലിവറി ഡയറക്ടര്‍ അഹമ്മദ് അല്‍ ഷെയ്ഖ് അല്‍ സാബി പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.