weather station
Posted By Editor111 Posted On

weather stationയുഎഇ കാലാവസ്ഥ: താപനില ഇന്ന് 45 ഡിഗ്രി സെൽഷ്യസിൽ എത്തും

ദുബായ് : യുഎഇയിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ ഉയരും. പകൽ സമയത്ത് പൊടിക്കാറ്റ് രൂപപ്പെടുമെന്നും ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉച്ചയോടെ മേഘങ്ങൾ കിഴക്കോട്ട് സഞ്ചരിക്കും. ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുകയും അബുദാബിയിലും ദുബായിലും പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും അറിയിപ്പുണ്ട്.

തീരപ്രദേശങ്ങളിൽ താപനില കുറയും.നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കാം .അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി ചിലപ്പോൾ നേരിയതോ മിതമായതോ ആയിരിക്കും.

Comments (0)

Leave a Reply

Your email address will not be published.