we deliver
Posted By Editor111 Posted On

we deliver റൈഡർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി യുഎഇ ഡെലിവറി കമ്പനികൾ

ദുബായ് : യുഎഇയിലുടനീളമുള്ള നിരവധി ഡെലിവറി സേവന കമ്പനികൾ അവരുടെ റൈഡർമാരുടെ ശമ്പളവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നു. ഒരു വർഷത്തിന് ശേഷമാണ് കമ്പനികൾ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.നിരവധി റൈഡർമാർക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും ചിലർ ജോലി ചെയ്യാൻ വിസമ്മതിക്കുന്നുവെന്നും അറിയാൻ കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്.

പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബത്ത് ഈ മാസം മുതൽ റൈഡർ വരുമാനം വർധിപ്പിച്ചിരുന്നു . 2 കിലോമീറ്ററിൽ കൂടുതലുള്ള ഡ്രോപ്പ്-ഓഫുകൾക്ക് അവർ കിലോമീറ്ററിന് 0.2 ദിർഹം എന്ന ദൂര വേതനം അപ്‌ഡേറ്റ് ചെയ്യുകയും റൈഡർമാർക്ക് അവരുടെ ശമ്പളം ഒന്നിന് പകരം മാസത്തിൽ രണ്ട് തവണയായി നൽകുകയും ചെയ്തു.

വേനൽക്കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോഞ്ച് ഏരിയകൾ, എയർകണ്ടീഷൻ ചെയ്ത ടൂറിങ് ബസുകൾ, പൊതു റീഫിൽ സ്റ്റേഷനുകൾ, മിസ്റ്റ് ഫാനുകളുള്ള ഷേഡുള്ള വിശ്രമകേന്ദ്രങ്ങൾ എന്നിവയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, അംഗീകൃത ഇടവേളകൾ എടുക്കാനും ദിവസം മുഴുവൻ ഹൈഡ്രേറ്റ് ചെയ്യാനും ടയറുകൾ പരിശോധിക്കാനും തലാബത്ത് ബൈക്ക് റൈഡർമാരെ ഓർമ്മിപ്പിക്കുന്നു.

അതേസമയം, മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഡെലിവറൂ തങ്ങളുടെ റൈഡർമാർക്ക് ആവശ്യമെങ്കിൽ
അവരുടെ മൾട്ടിപർപ്പസ് റൂ വാനുകൾ സഹായത്തോടെ മെയിന്റനൻസ് സപ്പോർട്ടും അടിസ്ഥാന പ്രഥമശുശ്രൂഷയും നൽകുമെന്നും യാത്രയ്ക്കിടയിലെ താൽക്കാലിലെ വിശ്രമകേന്ദ്രങ്ങളായി ഉപയോഗിക്കാമെന്നും അറിയിച്ചു.യുഎയിലുടനീളമുള്ള റെസ്റ്റോറന്റുകൾക്കും മാളുകൾക്കുമൊപ്പം റൈഡർമാർക്ക് വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം ടച്ച് പോയിന്റുകൾ അനുവദിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.

റൈഡർമാർക്ക് കൂടുതൽ സമ്പാദിക്കാൻ കഴിയുന്ന ഒരു സംരംഭവും ഡെലിവറൂ ആവിഷ്കരിച്ചിട്ടുണ്ട്. റൈഡറുടെ പ്രകടനവും ഉപഭോക്തൃ റേറ്റിംഗും ഉൾപ്പെടെ വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി റൈഡർമാർക്ക് അഭിനന്ദനങ്ങളും അംഗീകാരങ്ങളും നൽകുകയും അതുവഴി സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

Comments (0)

Leave a Reply

Your email address will not be published.