saudi labour law
Posted By Editor111 Posted On

saudi labour law:തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ചു : 10,937 പേർ അറസ്റ്റിൽ

ജുബൈൽ: സൗദിയിൽ തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷ ചട്ടങ്ങളും ലംഘിച്ചതിന്റെ പേരിൽ 10,937 പേർ അറസ്റ്റിലായി. കഴിഞ്ഞ ഒരാഴ്ച കലയാളിവിലാണ് ഇത്രയധികം ആളുകൾ അറസ്റ്റിലായത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവസാത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

6,564 പേർ താമസനിയമം ലംഘിച്ചവരും 2,852 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1,521 പേർ തൊഴിൽ നിയമലംഘകരുമാണ്.അതിർത്തി നിയമലംഘകർക്ക് സഹായം ചെയ്യുന്നവർക്ക് 15 വർഷംവരെ തടവുശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും താമസ സ്ഥലം കടുകെട്ടുമെന്നും അറിയിപ്പുണ്ട്.

അതിർത്തിവഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 350 പേർ അറസ്റ്റിലായി. ഇതിൽ 30 ശതമാനം യമനി പൗരന്മാരും 60 ശതമാനം ഇത്യോപ്യക്കാരും 10 ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് അഭയംനൽകിയ ഒമ്പതുപേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. സംശയാസ്പദ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും വിളിച്ച് റിപ്പോർട്ട് ചെയ്യാം.

Comments (0)

Leave a Reply

Your email address will not be published.