saudi labor law
Posted By Editor111 Posted On

saudi labor law: സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണം: നിയമപാലന നിരക്ക് 95 ശതമാനം

ജിദ്ദ: സൗദിയിൽ സ്വകാര്യസ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ശക്തമാക്കുന്ന സാഹചര്യത്തിൽ നിയമപാലന നിരക്ക് 95 ശതമാനം വർധിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം റിപ്പോർട്ട്. ഇതുവഴി സ്വകാര്യസ്ഥാപനങ്ങളുടെ കൃത്യത മനസിലാക്കാൻ സാധിക്കുന്നു.സ്വദേശിവത്കരണ കൃത്യമായി സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടോയെന്നു അധികൃതരുടെ ഭാഗത്തുനിന്നും നിരന്തര പരിശാധന ഉണ്ടായിരുന്നു.

കഴിഞ്ഞ വര്ഷം തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സംഘങ്ങൾ രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ നിരീക്ഷകരുടെ എണ്ണം 1,058 ആയി. അവരിൽ 806 ഫീൽഡ് നിരീക്ഷകരും 95 പ്രത്യേക മിഷൻ നിരീക്ഷകരും 257 ഓഫിസ് നിരീക്ഷകരുമാണ്.

സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ തൊഴിൽസ്ഥിരതയെ പിന്തുണക്കുന്ന നിതാഖാത്ത് ഡെവലപ്പർ പ്രോഗ്രാം അടുത്തിടെയാണ് മന്ത്രാലയം ആരംഭിച്ചത്. 2024 വരെ 3,40,000ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നതിന് ഇത് സഹായിക്കും. പ്രത്യേക വിഭാഗങ്ങളിലും നിതാഖാത്തിലും മിനിമം വേതനം കണക്കാക്കാനുള്ള തീരുമാനവും നടപ്പാക്കാൻ തുടങ്ങി. സ്വന്തം രാജ്യത്തുള്ള ആളുകളെ കൂടുതൽ തൊഴിൽ അവരസങ്ങൾ നൽകി സമ്പത്തിക സുരക്ഷിതരാക്കുക എന്ന ലക്ഷ്യവും മന്ത്രാലയത്തിനുണ്ട്.

Comments (0)

Leave a Reply

Your email address will not be published.