safety harnesses
Posted By Editor111 Posted On

safety harnesses: ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കർശന നിർദ്ദേശങ്ങളുമായി അതികൃതർ

അബുദാബി : മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് തൊഴിലാളികൾക്ക് നിർദ്ദേശങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ. അബുദാബി മുനിസിപ്പാലിറ്റി അടുത്തിടെ സംഘടിപ്പിച്ച ഒരു ശിൽപശാലയിൽ സുരക്ഷാ കവചങ്ങളില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ തൊഴിലാളികളെ ബോധവൽക്കരിക്കുകയായിരുന്നു.

സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതും എല്ലായ്പ്പോഴും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പ്രധാനമാണെന്ന് അവർ വ്യക്തമാക്കി.വർക്ക്‌സൈറ്റുകളിലെ സുരക്ഷാ നടപടികൾ പാലിക്കാൻ നിർമ്മാണ സ്ഥാപനങ്ങളോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

സൈറ്റുകളിലെ ജോലി തുടരുന്നതിന് സുരക്ഷാവശം നിർണായകമാണെന്നും തൊഴിലാളികളുടെ ജീവനും സംരക്ഷിക്കുന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും
ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ മുനിസിപ്പൽ ഇൻസ്പെക്ടർമാർ സൈറ്റ് സന്ദർശനം നടത്തിയപ്പോൾ പണിതീരാത്ത നിലകളിലും താൽക്കാലിക പ്ലാറ്റ്ഫോമുകളിലും യാതൊരു സുരക്ഷയും ഇല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തിയിരുന്നു.അതിനാൽ തൊഴിൽപരമായ അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published.