monkeypox outbreak
Posted By Editor111 Posted On

monkeypox outbreak: മങ്കിപോക്സ് വാക്സിൻ ഇയു അംഗീകാരം നേടി

ദുബായ് : മങ്കിപോക്സ് വാക്സിൻ വിപണനം ചെയ്യാൻ യൂറോപ്യൻ കമ്മീഷൻ ഇംവാനെക്സ് വാക്സിൻ അനുമതി നൽകിയതായി ഡാനിഷ് ബയോടെക്നോളജി കമ്പനിയായ ബവേറിയൻ നോർഡിക് അറിയിച്ചു.

യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) കഴിഞ്ഞയാഴ്ച ശുപാർശ ചെയ്‌തത്‌സരിച്ചാണ് അനുമതി ലഭിച്ചത്.മങ്കിപോക്സ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തതിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അംഗീകാരം ലഭിച്ചത്.

വാക്സിന് അംഗീകാരം ലഭിക്കുന്നതോടെ രോഗം ഏറ്റവുമധികം ബാധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ക്കു പുറമെ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ എന്നിവിടങ്ങളിലും വാക്സിൻ വിതരണം ചെയ്യാനാകും.നിലവിൽ 72 രാജ്യങ്ങളിലായി 16,000ത്തിൽ അധികം പേര്‍ക്കാണ് മങ്കി പോക്സ് ബാധിച്ചിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published.