local cab service
Posted By Editor111 Posted On

local cab service: ദുബായിൽ അഞ്ച് പുതിയ ടാക്സി കമ്പനികൾ ആരംഭിക്കുന്നു

ദുബായ് : ദുബായിൽ ടാക്‌സി സർവീസ് നടത്താൻ അഞ്ച് പുതിയ കമ്പനികൾക്ക് ലൈസൻസ് ലഭിച്ചു. യൂബർ ,കറീം എന്നിവയ്‌ക്ക് പുറമേ എമിറേറ്റിൽ പുതിയ അഞ്ച് ടാക്സി കമ്പനികളും പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)യിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു:

എക്സ് എക്സ് റൈഡ്,വൗ,കോയി,വിക്കിറൈഡ്,ഡി.ടി.സി എന്നിവയാണ് കമ്പനികളുടെ പേരുകൾ.ദുബായുടെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ടൂറിസം മേഖലയും ടാക്‌സി സേവനങ്ങളുടെ വർദ്ധിച്ച ഡിമാൻഡും എമിറേറ്റിന്റെ ഗതാഗത മേഖലയിൽ നിക്ഷേപം നടത്താൻ സ്റ്റാർട്ടപ്പുകളെ ആകർഷിക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Comments (0)

Leave a Reply

Your email address will not be published.