employees compensation
Posted By Editor111 Posted On

employees compensationവാഹനാപകടത്തിൽ പരിക്ക് പറ്റിയ മലയാളിക്ക് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരിക്ക് പറ്റിയ മലയാളിക്ക് 4 ലക്ഷം ദിർഹം (87,01,790രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിനാണ് (25) തുക ലഭിക്കുന്നത്.

2020 ഓഗസ്റ്റ് 27 ന് ബർദുബായ് പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അക്ഷയ്ക്കു പരിക്കേറ്റത്.രണ്ട് വർഷത്തോളമായി കേസ് കോടതിയിൽ തുടരുകയായിരുന്നു. അക്ഷയിയെ ഇടിച്ച വാഹത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് ട്രാഫിക് വിഭാഗം കണ്ടെത്തിയിരുന്നു.അതിനാൽ ട്രാഫിക്ക് ക്രിമിനൽ കോടതി എതിർ ഭാഗം ഡ്രൈവർക്ക് 2000 ദിർഹം പിഴ വിധിച്ചിരുന്നു.

വാഹനാപകടത്തിൽ യുവാവിന് മുഖത്തും ശരീരത്തും കാര്യമായി പരിക്ക് പറ്റിയിരുന്നു. ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും നൽകിയ ഹർജിയിൽ മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കി അക്ഷയ്ക്കു വേണ്ടി നടത്തിയ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ആദ്യം 2 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരമായി തീരുമാനിച്ചത്. എന്നാൽ, മേൽ കോടതിയിൽ അപ്പീൽ നൽകിയാണ് നഷ്ടപരിഹാരം 4 ലക്ഷമായി ഉയർത്തിയത്. ഫൊറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ, ട്രാഫിക് ക്രിമിനൽ കേസ് ജഡ്ജ്‌മെന്റ് എല്ലാം പരിശോധിച്ച ശേഷമാണ് തുക കൂടുതലാക്കി കോടതി വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published.