dubai property pr
Posted By Editor111 Posted On

dubai property pr: ഭവനരഹിതർക്ക് 2000 പ്ലോട്ടുകൾ അനുവദിച്ച് ദുബായ് ഭരണാധികാരി

ദുബായ് : ഭവനരഹിതരായ എമറാത്തി കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിന് 2000പ്ലോട്ടുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുവദിച്ചുനൽകി.

ഉമ്മു നഹ്ദ് ഫോർത്ത് ഡിസ്ട്രിക്റ്റിലാണ് വീട് നിർമാണത്തിന് സ്ഥലം അനുവദിച്ചത്. അൽ ഖുദ്റ തടാകത്തിന് തെക്ക് ഭാഗത്തായി അൽ ഖുദ്റ, അൽഐൻ റോഡുകൾക്കിടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.ഓരോ കുടുംബങ്ങൾക്കും വീട് നിർമ്മിക്കാനായി 10ലക്ഷം ദിര്ഹത്തിന്റെ പലിശരഹിത ലോൺ നൽകും.ഈമാസം 27മുതൽ ഇമാറാത്തികൾക്ക് സ്ഥലത്തിന് അപേക്ഷ നൽകാനാവും. സാധാരണക്കാർക്ക് വീട്
സാധ്യമാക്കാൻ 20 വർഷത്തിൽ 6500 കോടി ദിർഹം ചെലവഴിക്കുമെന്ന് കഴിഞ്ഞവർഷം ഭരണാധികാരി അറിയിച്ചിരുന്നു

Comments (0)

Leave a Reply

Your email address will not be published.