dubai police fine
Posted By Editor111 Posted On

dubai police fine സുരക്ഷ നിയമങ്ങൾ പാലിച്ചില്ല : ആറായിരത്തിലേറെ ഡ്രൈവർമാർക്ക് പിഴ

ദുബായ് : റോഡ് സുരക്ഷ നിയമങ്ങൾ പാലിച്ചില്ലെന്ന കാരണത്തിൽ ആറായിരത്തിലേറെ ഡ്രൈവർമാർക്ക് പിഴ ചുമത്തി ദുബായ് പോലീസ്.2,215 പേർക്ക് സുരക്ഷ ആവശ്യകതകൾ പാലിക്കാത്തതിനും 2,166 പേർക്ക് ടയർ തകരാറുകൾ പരിഹരിക്കാത്തതിനും 1,704 പേർക്ക് ഉപയോഗശൂന്യമായ വാഹനങ്ങൾ ഓടിച്ചതിനുമാണ് പിഴ ചുമത്തിയത്.ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകളാണിത്.

ഒട്ടുമിക്ക ആളുകളും വിദേശ യാത്ര ചെയ്യുന്നത് കാറിലാണ് അതുകൊണ്ടുതന്നെ ശരിയായ പരിപാലനം വാഹനങ്ങൾക്ക് നൽകണമെന്നും പോലീസ് അറിയിച്ചു. കടുത്ത വേനലിൽ തീപിടിത്തം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങളും വിശ്വസ്തനീയമായിരിക്കണമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published.