cyber alert
Posted By Editor111 Posted On

cyber alert സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലും ഇനി സൂക്ഷ്മതയോടെ : നിങ്ങൾ നിരീക്ഷണത്തിലാണ്

ദുബായ് : സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലും ഇനി സൂക്ഷ്മതയോടെ ചെയ്തില്ലെങ്കിൽ പിഴയും ജയിൽ വാസവും ഒരുക്കാനാണ് ദുബായ് സൈബർ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. അനാവശ്യമായി പ്രതികരിക്കുക പോസ്റ്റുകൾ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ശിക്ഷ വിധിക്കുക.

വ്യാജ പ്രൊഫൈൽ നിർമിച്ചു സൈബർ ആക്രമണം നടത്തുന്നവരെയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. 10 ലക്ഷം ദിർഹം (2.2 കോടി രൂപ) ആണ് സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ഉയർന്ന പിഴ. കൂടാതെ ശിക്ഷയുടെ തോത് അനുസരിച്ച് ജയിൽ വാസവും ഉണ്ടായിരിക്കും.

സ്ത്രീകളെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വെക്കാൻ പാടില്ല.
ഇസ്ലാമിനെയും മറ്റ് അംഗീകൃത മതങ്ങളെയും അപനിച്ചാൽ 7 വർഷം വരെ തടവ് ശിക്ഷയ്ക്കു കാരണമാകുന്ന കുറ്റമാണ്.2.5 ലക്ഷം മുതൽ 10 ലക്ഷംവരെ ദിർഹം പിഴയും ലഭിക്കും.

മനുഷ്യക്കടത്ത്, അശ്ലീല വിഡിയോ, ചിത്രങ്ങൾ, പൊതു സദാചാര ബോധത്തെ ബാധിക്കുന്ന കാര്യങ്ങളും കടുത്ത കുറ്റമായി കണക്കാക്കുന്നു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു വർഷം മുതൽ 5 വർഷം വരെ തടവും 2.5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം പിഴയും ലഭിക്കും.

ഭരണകൂടത്തിനെതിരായ കാര്യങ്ങൾ, യുഎഇയുടെയോ മറ്റു രാഷ്ട്രങ്ങളുടെയോ രാഷ്ട്രീയ സംവിധാനത്തിനെതിരായ കാര്യങ്ങൾ, ദേശീയ ചിഹ്നങ്ങൾക്കെതിരായ പരാമർശം, ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തുടങ്ങിയവ സൈബർ നിയമം 20 – 28 വരെയുള്ള വകുപ്പു പ്രകാരം കുറ്റകൃത്യമാണ്.

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാതെ വിഡിയോ, ഫോട്ടോ എന്നിവ പങ്കുവയ്ക്കുന്നത് 6 മാസം തടവിനും 5000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയ്ക്കും കാരണമാകും. വ്യജവാർത്തകൾ ഉണ്ടാക്കുക,കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടതോ ആയ രഹസ്യ വിവരങ്ങൾ പുറത്തുപറയുക എന്നിവയും ചെയ്യാൻ പാടുള്ളതല്ല.

സമൂഹ മാധ്യമത്തിൽ സ്വാധീനമുള്ളയാൾ (ഇൻഫ്ലുവൻസർ) ആകാനോ പണം വാങ്ങി പരസ്യം നൽകാനോ ആഗ്രഹിക്കുന്നവരാണെങ്കിൽ സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നിയമാനുസരണം അനുമതി വാങ്ങണം.
വാർത്താപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന് ദേശീയ മാധ്യമ കൗൺസിലിന്റെ അംഗീകാരവും അനുമതിയും നേടണം. നല്ല രീതിയിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അവ ദുരുപയോഗം ചെയ്യുന്നവർക്ക് മാത്രമാണ് ശിക്ഷാ നടപടികൾ ഉണ്ടാകുന്നതെന്നും സൈബർ വിഭാഗം അറിയിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published.