cruise electric
Posted By Editor111 Posted On

cruise electric ദുബായിലെ റോഡുകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ വാഹനങ്ങൾക്കായി ‘ക്രൂസ്’ റെഡി

ദുബായ് : ദുബായിലെ റോഡുകളിൽ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാത്ത കാറുകൾക്കായി ശരിയായ വഴി കാണിച്ചുകൊടുക്കാനായി ഡിജിറ്റൽ മാപ്പിങ്ങ് നടത്താൻ രണ്ടു കാറുകൾ ഈ മാസം നിരത്തിലിറങ്ങും. ‘ക്രൂസ്’ ടാക്സികൾ എന്നതാണ് ഇവയുടെ പേര്.രണ്ടു ഷെവർലെ ബോൾട്ട് ഇലക്ട്രിക് കാറുകളാണ് ഇതിനായി എത്തുന്നതെന്ന് ആർടിഎ അറിയിച്ചു.

ഗൂഗിൾ മാപ്പ് പോലെ തന്നെ കൃത്യമായ വഴിയും റോഡുകളുടെ ഗതിയും ദൂരവുമെല്ലാം ഈ ഡിജിറ്റൽ മാപ്പിങ്ങിലും അറിയാൻ സാധിക്കുന്നു.2023ൽ നടപ്പിലാക്കുന്ന ഡ്രൈവറില്ലാ വാഹനത്തിലെ നിർമിതബുദ്ധി (എഐ)യിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ സംവിധാനത്തിനു യോജിച്ചവിധമുള്ള മാപ്പിങ് ആണിത്.

ഇത്തരം വാഹനങ്ങൾ പുറത്തിങ്ങിയാൽ ഡ്രൈവർമാരുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതിയിൽ പ്രധാനപ്പെട്ട വിഷയം ഡിജിറ്റൽ മാപ്പിംഗ് തയ്യാറാക്കുക എന്നതാണ് 2030 ആകുമ്പോഴേക്കും 4,000 സ്വയംനിയന്ത്രിത ടാക്സികൾ ഉൾപ്പെടെ നഗരപാതകളിലുണ്ടാകും. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ കാര്യത്തിൽ ദുബായിയെ മുന്നിൽ എത്തിക്കുക എന്നാണ് ലക്ഷ്യമെന്ന് ആർടിഎ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published.