rt pcr price
Posted By Editor111 Posted On

covidreport യുഎഇയിൽ 1,312 കോവിഡ്-19 കേസുകൾ, 1,307 പേർ രോഗമുക്തരായി : ഒരു മരണം

ദുബായ് : യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഞായറാഴ്ചയിലെ കണക്കിൽ 1,312 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1,307 പേർ രോഗമുക്തരായി 1 മരണവും സ്ഥിരീകരിച്ചു.ഇതോടെ നിലവിൽ സജ്ജീവമായ കേസുകളുടെ എണ്ണം 18,023 ആയി.

236,3774 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.
ജൂലൈ 24 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 982,969 ആണ്, രോഗ മുക്തി നേടിയവർ 962,614 ആണ്. ഇതോടെ മരണസംഖ്യ 2,332 ആയി.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇയിൽകോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏകോപിതവും സമഗ്രവും മാനുഷികവുമായ രീതി കൊണ്ടുവരാൻ തീരുമാനിച്ചതായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമി സ്ഥിരീകരിച്ചു. കോവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനം തടയുന്നതിനുള്ള പരിഹാരമായി ആഗോള ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനും കൂടാതെ വിവേചനമില്ലാതെ എല്ലാവർക്കും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകളും ചികിത്സയും ഉറപ്പാക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനുകളുടെ ആഗോള വിതരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ജപ്പാനും അമേരിക്കയും അടക്കമുള്ള 30-ലധികം രാജ്യങ്ങളും നിരവധി സ്പെഷ്യലിസ്റ്റ് അന്താരാഷ്ട്ര സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വെർച്വൽ കോവിഡ്-19 ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോറിൻ മിനിസ്റ്റീരിയൽ മീറ്റിംഗിൽ അൽ ഹാഷിമി പങ്കെടുത്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published.