advertising fraud
Posted By Editor111 Posted On

advertising fraud: ജോലി ഒഴിവിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം

ഷാർജ: ജോലി ഒഴിവിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ ദിവസങ്ങളിലാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുണ്ടെന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റുകൾ കണ്ടതോടെ ജോലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിച്ചു പലരും മുനിസിപ്പാലിറ്റിയിൽ വിളിച്ചു തുടങ്ങി ഇതോടെയാണ് സംഭവത്തെക്കുറിച്ചു ഉദ്യോഗസ്ഥർ അന്വേഷിച്ചത്.ഔദ്യോഗിക സംവിധാനങ്ങളിലൂടെയല്ലാതെ പുറത്തുവരുന്ന ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും
993എന്ന കാൾ സെന്‍റർ നമ്പറിലൂടെ ഔദ്യോഗിക കാര്യങ്ങളിൽ വ്യക്തത വരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.വ്യജവാർത്തകൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർക്ക് കനത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published.