islamic new year holiday
Posted By Editor Posted On

islamic new year holiday: യുഎഇ: സ്വകാര്യ മേഖലയ്ക്ക് ഇസ്ലാമിക പുതുവത്സര അവധി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയ്ക്ക് ഇസ്ലാമിക പുതുവത്സര അവധി (islamic new year holiday) പ്രഖ്യാപിച്ച് യുഎഇ. ഇസ്ലാമിക പുതുവര്‍ഷത്തോടനുബന്ധിച്ച് (1444H) യുഎഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളമുള്ള ഔദ്യോഗിക അവധിയായിരിക്കും. 2021-ലും 2022-ലും പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികള്‍ ഏകീകരിക്കാന്‍ യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായാണ് ഇതെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) അറിയിച്ചു. ഏകീകൃത അവധികള്‍ ദേശീയവും മതപരവുമായ ദിനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന എമിറാത്തികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
സൗരയൂഥത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രിഗോറിയന്‍ പുതുവര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, ഇസ്ലാമിക പുതുവത്സരം ചാന്ദ്ര വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇസ്ലാമിക കലണ്ടറിലെ (islamic calender) ആദ്യ മാസമാണ് മുഹറം. ഈ മാസം ആദ്യം, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസിലെ അംഗമായ ഇബ്രാഹിം അല്‍ ജര്‍വാന്‍, ഇസ്ലാമിക് ന്യൂ ഇയര്‍ – ഹിജ്രി ന്യൂ ഇയര്‍ അല്ലെങ്കില്‍ അറബിക് ന്യൂ ഇയര്‍ ഈ വര്‍ഷം ജൂലൈ 30 ന് വരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ശനി-ഞായര്‍ അവധി ലഭിക്കുന്നവര്‍ക്ക് ഇത് ഒരു നീണ്ട വാരാന്ത്യത്തെ അര്‍ത്ഥമാക്കുന്നില്ലെങ്കിലും, ശനിയാഴ്ചകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയാണ്.
ഒക്ടോബര്‍ 8ലെ മുഹമ്മദ് നബി (സ) യുടെ ജന്മദിനം പ്രമാണിച്ചുള്ള അടുത്ത ഔദ്യോഗിക അവധിയും(official holiday) ഒരു ശനിയാഴ്ചയാണ്. അനുസ്മരണ ദിനവും യുഎഇ ദേശീയ ദിനവും അടയാളപ്പെടുത്തുന്നതിനുള്ള ദിവസങ്ങളാണ് അടുത്ത നീണ്ട വാരാന്ത്യം. ഡിസംബര്‍ 1, 2, 3 എന്നിവ അവധി ദിവസങ്ങളായിരിക്കും; ഡിസംബര്‍ 4 ഞായറാഴ്ചയാണ്, അതിനാല്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുന്നതാണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.