india monkey pox case
Posted By Editor Posted On

india monkey pox case: ഇന്ത്യയില്‍ നാലാമത് റിപ്പോര്‍ട്ട് ചെയ്ത കുരങ്ങുപനി രോഗിക്ക് യാത്രാ ചരിത്രമില്ല

ഡല്‍ഹിയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത (india monkey pox case) രോഗിക്ക് യാത്രാ ചരിത്രമില്ല. യാത്രാ ചരിത്രമില്ലാത്ത 31 വയസുകാരനിലാണ് ഡല്‍ഹിയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ സുരേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ വൈറല്‍ രോഗത്തിന്റെ നാലാമത്തെ കേസും യാത്രാ ചരിത്രമില്ലാത്ത രോഗിയുടെ ആദ്യ കേസുമാണ് ഇത്. രോഗിയെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനിയും ചര്‍മ്മത്തിന് ക്ഷതവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
ജൂലൈ 14നാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ജൂലൈ 18 ന് കണ്ണൂര്‍ ജില്ലയില്‍ രണ്ടാമത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 22 ന് കേരളത്തിലെ മലപ്പുറം ജില്ലയിലാണ് മൂന്നാമത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്തത്. 70 ലധികം രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് ഇന്നലെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വൈറസിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.