global emergency
Posted By Editor Posted On

global emergency: കുരങ്ങുപനിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു

കുരങ്ങുപനിയെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി (global emergency) പ്രഖ്യാപിച്ചു. 70-ലധികം രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്നത് അസാധാരണമായ ഒരു സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതിനര്‍ത്ഥം കുരങ്ങുപനി പൊട്ടിപ്പുറപ്പെടുന്നത് ഒരു ‘അസാധാരണ സംഭവമാണ്’, അത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കാനിടയുള്ളതും ഏകോപിതമായ ആഗോള പ്രതികരണം ആവശ്യമാണ് എന്നുള്ളതിനാലുമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, ഏകദേശം മെയ് മുതല്‍ 74 രാജ്യങ്ങളിലായി 16,000-ലധികം കുരങ്ങുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നുവരെ, കുരങ്ങുപനി മരണങ്ങള്‍ ആഫ്രിക്കയില്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. കോവിഡ്-19 പാന്‍ഡെമിക്, 2014-ലെ വെസ്റ്റ് ആഫ്രിക്കന്‍ എബോള, 2016-ല്‍ ലാറ്റിനമേരിക്കയിലെ സിക്ക വൈറസ്, പോളിയോ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയെയാണ് ലോകാരോഗ്യ സംഘടന ഇതിന്മുമ്പ് അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.