etihad rail project work
Posted By Editor Posted On

etihad rail project work: ഇത്തിഹാദ് റെയില്‍ പ്രവൃത്തി ഉദ്ദേശത്തിലും നേരത്തെ; സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം ദൂരമില്ല

ഇത്തിഹാദ് റെയിലിന്റെ പ്രവൃത്തി (etihad rail project work) ഉദ്ദേശത്തിലും നേരത്തെ പൂര്‍ത്തിയാകുന്നു. യുഎഇയുടെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം ദൂരമില്ല എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ പരുപരുക്കന്‍ കാലാവസ്ഥയിലും പദ്ധതി മുന്നോട്ടുകുതിക്കുകയാണ്. റെയിലിന്റെ ഭാഗമായുള്ള ആദ്യ കടല്‍പ്പാലത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി. ഇതോടെ മറ്റൊരു നാഴികക്കല്ലുകൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇത്തിഹാദ് റെയില്‍ പദ്ധതി. 320 പേരടങ്ങുന്ന ജീവനക്കാരുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DK7G1EySkIV7XkNsRle6k1
അബുദാബി ഖലീഫ തുറമുഖത്തെയും ദേശീയ റെയില്‍ശൃംഖലയായ ഇത്തിഹാദ് റെയില്‍വേ നെറ്റ്വര്‍ക്കുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ കടല്‍പ്പാലം(New sea bridge). 100 തൂണുകളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ചരക്കുഗതാഗതത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുന്ന ഈ പാലത്തിലൂടെ ഗുഡ്സ് ട്രെയിനുകള്‍ക്കുപുറമേ പാസഞ്ചര്‍ ട്രെയിനുകളും കടന്നുപോകും. ഒരുകിലോമീറ്ററാണ് നീളം.
ഒരുവര്‍ഷം ഒരുകോടി കണ്ടെയ്നറുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ടാകും. നിലവില്‍ കണ്ടെയ്നര്‍ ടെര്‍മിനലിനെ ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ നിര്‍മിച്ച കടല്‍പ്പാലത്തിന് സമാന്തരമായാണ് റെയില്‍വേ കടല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരിസ്ഥിതിസംരക്ഷണ മാനദണ്ഡങ്ങള്‍ പരിഗണിച്ചുകൂടിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വേലിയേറ്റസമയങ്ങളില്‍ സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയും പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മാണം. കാറ്റിന്റെ വേഗം, ദിശമാറ്റം, കൊടുംചൂട്, ഈര്‍പ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥാ പരിസ്ഥിതി വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നു റെക്കോഡ് വേഗത്തില്‍ പാലം നിര്‍മിച്ചത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.