uae gold demand
Posted By Editor Posted On

uae gold demand: യുഎഇ: സ്വര്‍ണവില ഇടിഞ്ഞതോടെ കടകളില്‍ വന്‍ തിരക്ക്

സ്വര്‍ണവില ഇടിഞ്ഞതോടെ യുഎഇയിലെ കടകളില്‍ വന്‍ തിരക്ക്. വില കുറയുന്നതിനാല്‍ വിലയേറിയ ലോഹത്തിന് ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതായി (uae gold demand) സ്വര്‍ണ വ്യാപാരികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലയിടിവ്, ഈദ് അല്‍ അദ്ഹ, വേനല്‍ക്കാല അവധി, പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള വിപണി എന്നിവ കാരണ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 20 ശതമാനം ഉണ്ടായതായി ചില്ലറ വ്യാപാരികളും പറയുന്നു.
യു.എ.ഇ നിവാസികളും വിനോദസഞ്ചാരികളും യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാരുമാണ് സ്വര്‍ണം വാങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. മിക്ക ഷോപ്പര്‍മാരും ഉപയോഗത്തിനും നിക്ഷേപത്തിനുമായാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നത്. ഞങ്ങളുടെ സ്റ്റോറുകളില്‍ നിന്ന് ആളുകള്‍ ബാറുകള്‍ വാങ്ങുന്ന പ്രവണത അത്രയധികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഞങ്ങളുടെ റീട്ടെയില്‍ ഉപഭോക്താക്കള്‍ ഈ കുറഞ്ഞ വിലയുടെ പൂര്‍ണ്ണ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും, വേനല്‍ക്കാലത്തെ ചൂട് വകവയ്ക്കാതെ, ഞങ്ങളുടെ സ്റ്റോറുകള്‍ സന്ദര്‍ശിക്കാനും ആഭരണങ്ങള്‍ വാങ്ങാനും തയ്യാറുള്ള ആളുകളെ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കാന്‍സ് ജ്വല്ലറികളുടെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ ധനക് പറഞ്ഞു. ഈ ഇടിവ് താത്കാലികമാണെന്നും 1800 ഡോളര്‍ നിലവാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും നിക്ഷേപകര്‍ മനസ്സിലാക്കുന്നുവെന്ന് ധനക് പറഞ്ഞു.
വേനല്‍ അവധിക്കാലത്തിനൊപ്പം വിലയിലുണ്ടായ ഇടിവും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായെന്ന് ബഫ്‌ലെ ജ്വല്ലറി ഡയറക്ടര്‍ ചിരാഗ് വോറ പറഞ്ഞു. പരമ്പരാഗതമായി ആളുകള്‍, പ്രത്യേകിച്ച് ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവര്‍, അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ സ്വര്‍ണ്ണം വാങ്ങുന്നു. ഈ വര്‍ഷം കുറഞ്ഞ സ്വര്‍ണ്ണവില അവധിക്കാലത്ത് പോകുന്ന യാത്രക്കാര്‍ക്ക് ഒരു അനുഗ്രഹമാണ്, ഇത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം കാരണം താമസക്കാര്‍ക്ക് ഓണ്‍ലൈനില്‍ വിലകള്‍ (online price) എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഇത്തരം പ്രവണതയ്ക്ക് കാരണം.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.