uae beach security
Posted By Editor Posted On

uae beach security: യുഎഇ: കനത്ത ചൂടില്‍ നിന്ന് രക്ഷ തേടി ആളുകള്‍ ബീച്ചുകളിലേക്ക്; അവഗണിക്കരുത് ഈ മുന്നറിയിപ്പുകള്‍

ദുബായ്: യുഎഇയിലെ അസഹനീയമായ ചൂടില്‍ നിന്ന് രക്ഷ തേടി കൂടുതല്‍ ആളുകള്‍ ബീച്ചുകളിലേക്ക്. ഇതോടെ ബീച്ചില്‍ തിരക്ക് വര്‍ധിച്ചു. അതിനാല്‍ ബീച്ചുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ (uae beach security) നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. ബീച്ചുലെത്തുന്നവര്‍ അധികൃതരുടെ ഈ മുന്നറിയിപ്പുകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ബീച്ചുകളില്‍ വരുന്നവര്‍ നിയമങ്ങള്‍ പാലിച്ചാല്‍ അപകടങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാം
മത്സരിച്ചുള്ള നീന്തുന്നതും അനുവദനീയ മേഖലകള്‍ മറികടക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കുക.
നീന്താനിറങ്ങുന്നവര്‍ തിരമാലകളുടെ ശക്തി കുറഞ്ഞ മേഖലകള്‍ തിരഞ്ഞെടുക്കണം.
സംഘമായി പോകുന്നവര്‍ കൂടെയുള്ളവരെ എപ്പോഴും ശ്രദ്ധിക്കണം. അപകടങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
വേണ്ടത്ര പരിശീലനമില്ലാതെയും ഒറ്റപ്പെട്ട മേഖലകളിലും കടലിലിറങ്ങരുത്. സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിക്കരുത്.
കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ധരിപ്പിക്കണം. കുട്ടികള്‍ നീന്താനിറങ്ങുമ്പോള്‍ രക്ഷിതാക്കളും കൂടെയുണ്ടാകണം.
അതേസമയം സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി അധികൃതര്‍ രക്ഷാദൗത്യങ്ങള്‍ക്ക് പ്രത്യേക പരിശീലനം നേടിയ കൂടുതല്‍ നീന്തല്‍ വിദഗ്ധരെ നിയോഗിച്ചു. ബോട്ടുകള്‍, ജെറ്റ് സ്‌കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിള്‍ എന്നിവയില്‍ പട്രോളിങ് ഊര്‍ജിതമാക്കി. കടലില്‍ നിരീക്ഷണത്തിന് നൂതന സംവിധാനങ്ങളോടു കൂടിയ ഡ്രോണുകളുമുണ്ട്. പകര്‍ത്തുന്ന ചിത്രം 38 ഇരട്ടി വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന ക്യാമറകളോടു കൂടിയ ഡ്രോണ്‍ ഉപയോഗിച്ചു തുടങ്ങിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് മറൈന്‍ റസ്‌ക്യൂ വിഭാഗം അറിയിച്ചു. തെര്‍മല്‍ സെന്‍സറുകളോടു കൂടിയ ഡ്രോണുകള്‍ക്ക് ബീച്ചിലെയും കടലിലെയും ചെറു ചലനങ്ങള്‍ പോലും കണ്ടെത്താനാകും.
കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് മുങ്ങാതിരിക്കാനുള്ള സുരക്ഷാ ട്യൂബുകളുമായാണ് ഡ്രോണുകള്‍ എത്തുക. ഷാര്‍ജ അല്‍ഖാന്‍, ഹംറിയ ബീച്ചുകളില്‍ വനിതാ ലൈഫ്ഗാര്‍ഡുകളെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ദുബായ് ബീച്ചുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ‘ഫ്‌ലൈയിങ് റെസ്‌ക്യൂവര്‍’ ഡ്രോണുകളാണുള്ളത്. ഒരേ സമയം ചുരുങ്ങിയത് 8 പേരെ രക്ഷിക്കാനാകും. 4 രക്ഷാവളയങ്ങളുമായി (ലൈഫ് ബോയ് റിങ്) അപകടസ്ഥലത്ത് അതിവേഗമെത്തും.

കൂടുതല്‍ പേരുണ്ടെങ്കില്‍ റസ്‌ക്യൂ റാഫ്റ്റ് എന്ന റബ്ബര്‍ വഞ്ചി എത്തിക്കും. വെള്ളത്തില്‍ തൊടുന്നയുടന്‍ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്. വിവരങ്ങള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്കു കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ക്ക് കരയില്‍ നിന്നു നിര്‍ദേശങ്ങളും വിവരങ്ങളും കൈമാറാന്‍ വയര്‍ലെസ് സംവിധാനങ്ങളോടു കൂടിയ പ്രത്യേക ഫെയ്‌സ് മാസ്‌ക് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യതയും വേഗവും ഉറപ്പാക്കാന്‍ ഇതു സഹായിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
വിവിധ മേഖലകളിലായി അടുത്തിടെ കൂടുതല്‍ നിരീക്ഷണ ടവറുകള്‍ സ്ഥാപിച്ചിരുന്നു. മംസാര്‍ ബീച്ചില്‍ നാലും അല്‍ഖാന്‍ ബീച്ചില്‍ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയി. ഷാര്‍ജ സുരക്ഷാ വിഭാഗം കഴിഞ്ഞവര്‍ഷം നടത്തിയത് 38 രക്ഷാദൗത്യങ്ങള്‍. ഈ വര്‍ഷം ജൂണ്‍ 15 വരെ 10 രക്ഷാദൗത്യങ്ങളും നടത്തി. കടലില്‍ മുങ്ങിയവരെ രക്ഷിച്ചതിനു പുറമേ ജെറ്റ് സ്‌കീ, ബോട്ട് അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.