royal family video watch
Posted By Editor Posted On

royal family video watch: ദുബായ് വിമാനത്താവളത്തില്‍ വച്ച് ഷെയ്ഖ് മുഹമ്മദിനെ കണ്ട കുടുംബം അതീവ സന്തോഷത്തില്‍; വീഡിയോ കാണാം

ഷെയ്ഖ് മുഹമ്മദിനെ ആകസ്മികമായി കാണാന്‍ സാധിച്ചതില്‍ യുഎഇയിലെ താമസക്കാര്‍ക്കുണ്ടായ സന്തോഷം പങ്കുവച്ച് ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് വിമാനത്താവളത്തില്‍ വച്ച് യുഎഇ വൈസ് പ്രസിഡന്റുമായി സംവദിക്കാന്‍ ഒരു കുടുംബത്തിന് അവസരം ലഭിച്ചു. അതിന്റെ വീഡിയോ എമിറേറ്റ് റോയല്‍ ഫാമിലി ഗ്രൂപ്പിലാണ് (royal family video watch) അദ്ദേഹം പങ്കുവച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG

സോഷ്യല്‍ മീഡിയയില്‍ (social media) പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബവുമായി ആശയവിനിമയം നടത്തുന്നതും ഒരു പുസ്തകത്തില്‍ ഒപ്പിടുന്നതും കാണാം. യുഎഇ വൈസ് പ്രസിഡന്റ് വ്യാഴാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഡിഎക്‌സ്ബി) പര്യടനം നടത്തിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്. അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് ‘അസാധാരണമായ അനുഭവം’ നല്‍കുന്നതിന് ‘ഒരു ടീമായി പ്രവര്‍ത്തിക്കുന്നത് തുടരാന്‍’ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പര്യടനത്തില്‍ ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു. ‘ഒന്നാമനാകുക എന്നത് വെറുമൊരു മുദ്രാവാക്യമല്ല, മറിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപിച്ച ജീവിതത്തിന്റെയും ജോലിയുടെയും സംസ്‌കാരമാണത്,’ ഷെയ്ഖ് മക്തൂം ട്വീറ്റ് ചെയ്തു.
ദുബായ് ഭരണാധികാരി പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ താമസക്കാരെ ആശ്ചര്യപ്പെടുത്തുന്നതായി കാണാറുണ്ട്. ഈ വര്‍ഷമാദ്യം അദ്ദേഹം എക്സ്പോ 2020 ദുബായ് (expo 2020 dubai) സന്ദര്‍ശിച്ച കുട്ടികളുമായി സംവദിച്ചു. മുമ്പ് ഒരു പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നത് കണ്ടിട്ടുണ്ട്. 2020-ല്‍, അദ്ദേഹം ഒരു സായാഹ്ന സൈക്കിള്‍ സവാരി ആസ്വദിക്കുന്നതും റോഡരികില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതും കണ്ടു. 2019 ല്‍, അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു അബ്ര റൈഡ് നടത്തി, ദെയ്റയിലെ ഗോള്‍ഡ് സൂക്കും സുഗന്ധവ്യഞ്ജന വിപണിയും ചുറ്റിനടന്നു. അതിനുമുമ്പ്, ദുബായ് ഫ്രെയിം, സിറ്റി വാക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ നിര്‍ത്തി ഷെയ്ഖ് മുഹമ്മദ് നഗരത്തിന് ചുറ്റും നിരവധി അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.