new airline company
Posted By Editor Posted On

new airline company: രാജ്യത്തെ പുതിയ വിമാന കമ്പനിയായ ആകാശ എയറിന് കൊച്ചിയില്‍ നിന്ന് നിരവധി സര്‍വീസുകള്‍

നെടുമ്പാശ്ശേരി : രാജ്യത്തെ പുതിയ വിമാന കമ്പനിയായ (new airline company) ആകാശ എയറിന് കൊച്ചിയില്‍ നിന്ന് നിരവധി സര്‍വീസുകള്‍. ആകാശ എയര്‍ കൊച്ചിയില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ ഏറ്റവും അധികം സര്‍വീസുകള്‍ കൊച്ചിയില്‍നിന്ന് നടത്താനാണ് ആകാശ ലക്ഷ്യമിടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ബെംഗളൂരു-കൊച്ചി- ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ 14 സര്‍വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 മുതല്‍ ആകാശയുടെ ബെംഗളൂരു-കൊച്ചി- ബെംഗളൂരു സര്‍വീസ് ആരംഭിക്കും. ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. എല്ലാ ദിവസവും രണ്ട് സര്‍വീസുകളുണ്ടാവും. രാവിലെ 8.30-ന് ബെംഗളൂരുവില്‍നിന്ന് എത്തുന്ന ആദ്യ വിമാനം 9.05-ന് മടങ്ങും. ഉച്ചയ്ക്ക് 12.30-ന് എത്തുന്ന രണ്ടാമത്തെ വിമാനം 1.10-ന് തിരികെ പോകും. ഇതോടെ കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ ബെംഗളൂരുവിലേക്ക് മൊത്തം 99 സര്‍വീസുകള്‍ ഉണ്ടാവും.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.