jetcar driving dubai
Posted By Editor Posted On

jetcar driving dubai: ഇത് കാറാണോ ബോട്ടാണോ? ദുബായില്‍ ട്രെന്‍ഡിംഗായി ജെറ്റ്കാറുകള്‍

ദുബായില്‍ ട്രെന്‍ഡിംഗായി ജെറ്റ്കാറുകള്‍(jetcar driving dubai). ജെറ്റ്കാര്‍ ഓടിക്കുന്നതിനെ കുറിച്ചാണ് സോഷ്യല്‍മീഡിയിലെ ആളുകളുടെ ഇപ്പോഴത്തെ സംസാര വിഷയം. സ്പോര്‍ട്സ് കാറുകളുടെ മാതൃകയിലുള്ള ഈ മറൈന്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും. റൈഡര്‍മാര്‍ക്ക് സാഹസിക അനുഭവമാണ് ഇത് നല്‍കുക.
എട്ട് പേരെ ഉള്‍ക്കൊള്ളാവുന്ന ജെറ്റ്കാറുകള്‍ നിലവില്‍ ദുബായിലെ waterlink.ae പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ദുബായ് ഹാര്‍ബറിനോട് ചേര്‍ന്നാണ് ജെറ്റ്കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്, സവാരി ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനിലോ ഫൈവ് പാം ജുമൈറയിലെ ഡെസ്‌കിലോ ബുക്ക് ചെയ്യണം. പിന്നീട് സ്പീഡ് ബോട്ടില്‍ ദുബായ് മറീന വഴി ജെറ്റ്കാറില്‍ എത്തിക്കും. മൂന്ന് ലൈഫ് ഗാര്‍ഡുകള്‍ അതിഥികളെ അനുഗമിക്കും, അവര്‍ എപ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
സന്ദര്‍ശകര്‍ക്ക് ജെറ്റുകാറുകള്‍ വാടകയ്ക്ക് എടുക്കാം. പതിനഞ്ച് മിനിറ്റിന് ഏകദേശം 1,000 ദിര്‍ഹവും ഒരു മണിക്കൂര്‍ യാത്രയ്ക്ക് 3,000 ദിര്‍ഹവും ചിലവാകും. കൂടാതെ സന്ദര്‍ശകര്‍ക്ക് ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും അധിക ചിലവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓരോ ജെറ്റ്കാര്‍ ഡ്രൈവറും ഒരു വിദഗ്ദ്ധ ജെറ്റ് സ്‌കീ ഓപ്പറേറ്ററുടെ പുറകില്‍ ഏതാനും മീറ്ററുകള്‍ പിന്തുടരേണ്ടതാണ്. ‘ജെറ്റ് സ്‌കീ കഠിനമായ തിരമാലകളെ വെട്ടിച്ചുരുക്കുകയും സുഗമമായ സാഹസിക ഡ്രൈവിന് ഇടം നല്‍കുകയും ചെയ്യുന്നു,’ ഒരു ഇന്‍സ്ട്രക്ടര്‍ വിശദീകരിക്കുന്നു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.