employee allowance
Posted By Editor Posted On

employee allowance: യുഎഇ പണപ്പെരുപ്പം: വര്‍ക്കഫ്രം ഹോം ചെയ്യാന്‍ ജീവനക്കാരെ സ്ഥാപനങ്ങള്‍ അനുവദിച്ചേക്കും

പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താന്‍ യുഎഇ കമ്പനികള്‍ ജീവനക്കാര്‍ക്ക് പണപ്പെരുപ്പ അലവന്‍സുകള്‍ (employee allowances) പരിഗണിക്കുന്നു. ഉയര്‍ന്ന ഇന്ധനം, ഭക്ഷണം, വാടക നിരക്കുകള്‍ എന്നിവ കാരണം പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനാല്‍, ഇന്ധന ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനും വര്‍ക്ക് ഫ്രം പോലെയുള്ള മാര്‍ഗങ്ങള്‍ സ്ഥാപനങ്ങള്‍ സ്വീകരിച്ചേക്കാമെന്ന് റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദ്ദേശിച്ചു. കൂടാതെ കഠിനമായ സാമ്പത്തിക സമയങ്ങളില്‍ പ്രമോഷനുകള്‍ക്കും ഇന്‍ക്രിമെന്റുകള്‍ക്കും ജീവനക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്നും കണ്‍സള്‍ട്ടന്റുകള്‍ വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
പണപ്പെരുപ്പം മറികടക്കാന്‍ ജീവനക്കാരെ സഹായിക്കുന്നതിനായി യുഎഇയിലെ കമ്പനികള്‍ ഇപ്പോഴും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അലവന്‍സിനെക്കുറിച്ച് ആഭ്യന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ആഗോള റിക്രൂട്ട്മെന്റ് സ്ഥാപനമായ അഡെക്കോ മിഡില്‍ ഈസ്റ്റിലെ സെയില്‍സ് ഡയറക്ടര്‍ വിനീത് മെഹ്റ പറഞ്ഞു. ഉയര്‍ന്ന എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലകള്‍ കാരണം ലോകമെമ്പാടും ഉണ്ടാകുന്ന പണപ്പെരുപ്പത്തിന്റെ വര്‍ദ്ധനവിനെതിരെ അവരെ പിന്തുണയ്ക്കുന്നതിനായി യുഎഇ സര്‍ക്കാര്‍ അടുത്തിടെ താഴ്ന്ന വരുമാനക്കാരായ പൗരന്മാര്‍ക്ക് പണപ്പെരുപ്പ അലവന്‍സ് അവതരിപ്പിച്ചിരുന്നു. ഈ പദ്ധതി പ്രകാരം യുഎഇ പൗരന്മാര്‍ക്ക് ഇന്ധനം, വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയ്ക്കുള്ള അലവന്‍സുകള്‍ ലഭിക്കും.

പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍, തൊഴിലുടമയുമായി ശമ്പള വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ ഇത് തീര്‍ച്ചയായും നല്ല സമയമാണെന്ന് അപ്ഫ്രണ്ട് എച്ച്ആര്‍ മാനേജിംഗ് ഡയറക്ടര്‍ വലീദ് അന്‍വര്‍ അഭിപ്രായപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG വര്‍ക്ക് ഫ്രം ഹോം ഡേകള്‍, പഠന വിടവ് നികത്തുന്നതിന് ഡിജിറ്റല്‍, ടെക്നോളജി എന്നിവയിലെ അധിക കഴിവുകളുടെ പരിശീലനവും വികസനവും പോലുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവ് വര്‍ധിച്ചതിനും ഇടയില്‍, പുതിയ ജോലിക്കാരെ നിലനിര്‍ത്തുന്നതിനും ആകര്‍ഷിക്കുന്നതിനും കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ പാക്കേജുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.