cbse students
Posted By Editor Posted On

cbse students : സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ (cbse students) മികച്ച വിജയം കരസ്ഥമാക്കി. കൊറോണ കാലത്തെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മികച്ച വിജയം നേടാന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം രണ്ട് ടേമുകളിലായി നടന്ന പരീക്ഷയില്‍ 624 കുട്ടികളാണ് പങ്കെടുത്തത്.
ഇതില്‍ അക്കാദമിക രംഗത്തെ മികച്ച പാരമ്പര്യത്തിന് അനുസൃതമായി, സ്‌കൂളിലെ ടോപ്പര്‍മാര്‍ മികച്ച സ്‌കോറുകള്‍ നേടി. സിബിഎസ്ഇ പരീക്ഷ ഫലം വന്നപ്പോള്‍ 97.44% വിജയശതമാനം നേടിയാണ് ഇന്ത്യന്‍ സ്‌കൂള്‍ മികവ് പുലര്‍ത്തിയത്. 98.2 ശതമാനം മാര്‍ക്ക് (491) നേടിയ അന്ന സജു മുല്ലപ്പിള്ളി ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പറായി. 98 ശതമാനം (490) നേടിയ ദ്വാരക ത്യാഗരാജനാണ് സ്‌കൂളില്‍ രണ്ടാം സ്ഥാനം. ഭവ്വ്യ കൊപ്പല്‍, ദിക്പാല്‍ പ്രകാശ്ഭായ് പട്ടേല്‍, ലിയോ തോമസ് ഡൊമിനിക് എന്നിവര്‍ 96.6% മാര്‍ക്ക് (483) നേടി സ്‌കൂളില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ഈ വര്‍ഷം 21 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ദിക്പാല്‍ പ്രകാശ്ഭായ് പട്ടേലും ലിയോ തോമസ് ഡൊമിനിക്കും 96.6% മാര്‍ക്കോടെ (483) സ്‌കൂളിലെ സയന്‍സ് സ്ട്രീമില്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ഈ സ്ട്രീമില്‍ 96 ശതമാനം മാര്‍ക്കോടെ (480) ജോണ്‍ എബ്രഹാമും നവനീത് സജിത്തും രണ്ടാം സ്ഥാനം പങ്കിട്ടു. സയന്‍സില്‍ 95.6 ശതമാനം മാര്‍ക്കോടെ (478) എസക്കിയേല്‍ മോസസ് സെക്വീരയും ഗംഗ ദേവി ഗണേശനും മൂന്നാം സ്ഥാനം പങ്കിട്ടു.
98.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പര്‍ അന്ന സാജു മുല്ലപ്പിള്ളി കൊമേഴ്‌സ് വിഭാഗത്തിലും ടോപ്പറാണ്. കൊമേഴ്‌സ് വിഭാഗത്തില്‍ 98 ശതമാനം മാര്‍ക്കോടെ ദ്വാരക ത്യാഗരാജനാണ് രണ്ടാം സ്ഥാനം. കൊമേഴ്‌സില്‍ 96.6 ശതമാനം മാര്‍ക്കോടെ മൂന്നാം സ്ഥാനത്താണ് ബവ്യ കൊപ്പല്‍. 95.2 ശതമാനം മാര്‍ക്ക് നേടിയ ഹരിത പേരയില്‍ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ ടോപ്പറായി. ഹരിതക്കു 476 മാര്‍ക്ക് ലഭിച്ചു. 94.2% നേടിയ സീല്‍ കൗശിക് സോണി 471 മാര്‍ക്കോടെ രണ്ടാം സ്ഥാനത്താണ്. സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 93 ശതമാനം മാര്‍ക്കോടെ (465) റബേക്ക റേച്ചല്‍ ആഷ്‌ലി മൂന്നാം സ്ഥാനത്താണ്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.