ajman police complaint online
Posted By Editor Posted On

ajman police complaint online : യുഎഇ: യുവതിയുടെ കൊലപാതകത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

അജ്മാന്‍: യുഎഇയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മാനിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ ഏഴാംനിലയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷ ജീവനക്കാരന്‍ നടത്തിയ അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുമുമ്പ് യുവതി കൊല്ലപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.
സംഭവമറിഞ്ഞെത്തിയ പൊലീസ് (ajman police complaint online) നടത്തിയ അന്വേഷണത്തില്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. എന്നാല്‍, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. ഫോറന്‍സിക് ലബോറട്ടറി സംഘം തെളിവുകള്‍ ശേഖരിക്കുകയും വിരലടയാളം കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് മുന്‍ കാമുകനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കം നടക്കാറുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍ കാമുകന്‍ അഞ്ച് മണിക്കൂറിലധികം ഇരയുടെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതായും സംശയാസ്പദ രീതിയില്‍ അയാള്‍ പുറത്തേക്ക് ഓടിയതായും വ്യക്തമായി. സംഭവദിവസം ഫ്‌ലാറ്റില്‍ വഴക്ക് നടന്നിരുന്നതായി അയല്‍വാസികളും മൊഴി നല്‍കി. തുടര്‍ന്ന് ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തങ്ങള്‍ തമ്മിലുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് യുവതി ദേഷ്യപ്പെട്ടപ്പോള്‍ താന്‍ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നവെന്ന് പ്രതി പറഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.