abu dhabi police instruction
Posted By Editor Posted On

abu dhabi police instruction : യുഎഇയില്‍ അസഹനീയമായ ചൂട്; വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയില്‍ അസഹനീയമായി ചൂട് വര്‍ധിക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. മുതിര്‍ന്നവര്‍ക്ക് പോലും സഹിക്കാനാകാത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന് അബുദാബി പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി(abu dhabi police instruction). കടയില്‍ പോകുന്നതിനും മറ്റുമായി അല്‍പനേരത്തേക്കാണെങ്കില്‍പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കും.
വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്റെ അപകടം ബോധ്യപ്പെടുത്താന്‍ അബുദാബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഉറങ്ങുന്ന കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
ഇങ്ങനെ കാറിനുള്ളില്‍ അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടല്‍ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക് ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അധികം ചൂടില്ലാത്ത ദിവസമാണെങ്കില്‍കൂടി വാഹനത്തില്‍ അടച്ചിടപ്പെടുന്ന കുട്ടികള്‍ക്ക് ഉള്ളില്‍ അനുഭവപ്പെടുന്ന ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നേക്കും. ഇതവരുടെ ജീവന്‍ അപായത്തിലാകുന്നതിന് വരെ കാരണമാകുമെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ അപകടങ്ങളില്‍ നിന്നു കാക്കുന്നതില്‍ മാതാപിതാക്കള്‍ക്കു നിര്‍ണായക ഉത്തരവാദിത്തമാണുള്ളത്.
ദുബായ് പൊലീസിന്റെ(dubai police) കണക്കുകള്‍ പ്രകാരം 2020ല്‍ മാത്രം 53 കുട്ടികളെയാണ് ഇങ്ങനെ കാറുകളില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പോയത്. 2021ലെ ആദ്യ ഏഴുമാസത്തിനിടെ 39 കുട്ടികളെയാണ് അടച്ചിട്ട കാറുകളില്‍ നിന്ന് രക്ഷിച്ചത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.