uae to kerala flight
Posted By Editor Posted On

uae to kerala flight : യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം(uae to kerala flight) മുംബൈയിലേക്ക് തിരിച്ചുവിട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ബോയിംഗ് 787 എഐ-934 വിമാനം വഴിതിരിച്ച് വിട്ടത്. മുബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
‘എയര്‍ ഇന്ത്യ ബോയിംഗ് ഫ്‌ലീറ്റ് B787, ഫ്‌ലൈറ്റ് നമ്പര്‍ AI- 934 (ദുബായ്-കൊച്ചി) ല്‍ ന്യൂനമര്‍ദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടു, അത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണം നടത്താന്‍ O/o DAS WR-നെ ചുമതലപ്പെടുത്തിയിരിക്കുന്നു.’ ഡിജിസിഎ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഫോര്‍വേഡ് ഗാലിയിലെ വെന്റിലൊന്നില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. അതേ ദിവസം ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം, സാങ്കേതിക തകരാര്‍ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
അടുത്ത കാലത്തായി ഷെഡ്യൂള്‍ ചെയ്ത എയര്‍ലൈനുകളില്‍ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഡിജിസിഎ പരാമര്‍ശിച്ചു. എയര്‍ലൈനുകള്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, DGCA സമീപകാലത്ത് നിരവധി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.