uae e marketplace offers
Posted By Editor Posted On

uae e marketplace offers: യുഎഇ: 80 ശതമാനം വരെ കിഴിവുകളുമായി നാളെ മുതല്‍ സമ്മര്‍ സെയില്‍ ആരംഭിക്കുന്നു

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഇ-മാര്‍ക്കറ്റ്പ്ലെയ്സുകളായ (uae e marketplace offers) ആമസോണും നൂണും മികച്ച ഓഫറുകളുമായി രംഗത്ത്. 40-80 ശതമാനം കിഴിവുകള്‍ ലഭിക്കുന്ന സമ്മര്‍ സെയിലിലൂടെ യുഎഇയിലെ ഷോപ്പര്‍മാര്‍ക്ക് ഈ വാരാന്ത്യത്തില്‍ ഓണ്‍ലൈനില്‍ സമയം ചെലവഴിക്കാം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായും പുതിയ വീടുകളിലേക്ക് (ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് എടുത്തതും) മാറുന്നവരെ പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശം. info
ആമസോണിന്റെ പ്രൈം അംഗങ്ങള്‍ക്കായി ‘പ്രൈം ഡേ’ നാളെ (ജൂലൈ 23) മുതല്‍ വാരാന്ത്യം വരെ നീളുന്നു, ബ്രാന്‍ഡഡ് ടെക് ഗാഡ്ജെറ്റുകള്‍ 47 ശതമാനം വരെ കിഴിവില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. ഗെയിമിംഗ് ഉപകരണങ്ങളും ആമസോണില്‍ നിന്ന് വളരെയധികം ശ്രദ്ധ നേടുന്നു, അതേസമയം ഫാഷന്‍ ഓഫറുകളില്‍ തിരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് 69 ശതമാനം വരെ കിഴിവ് ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
‘ഈ വര്‍ഷം ഞങ്ങള്‍ മാസ്റ്റര്‍കാര്‍ഡ്, എഡിസിബി ബാങ്കിംഗ് പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ കിഴിവുകളോടെ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ എന്നത്തേക്കാളും കൂടുതല്‍ ഡീലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആമസോണിലെ ജിസിസി റീട്ടെയില്‍ ഡയറക്ടര്‍ സ്റ്റെഫാനോ മാര്‍ട്ടിനെല്ലി പറഞ്ഞു. info
നൂണിന്റെ, സമ്മര്‍ പ്രമോഷനായ ‘ബിഗ് യെല്ലോ സെയില്‍’ നാളെ ആരംഭിക്കും. ഇത് ജൂലൈ 29 അര്‍ദ്ധരാത്രി വരെ നീളും. 80 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കൂടാതെ ഷോപ്പര്‍മാര്‍ക്ക് ചെക്ക്ഔട്ട് നിമിഷത്തില്‍ ‘പണം ലാഭിക്കുന്ന’ ബാങ്ക് ഓഫറുകളും ലഭിക്കും. ടെലിവിഷന്‍ സെറ്റുകള്‍ 3,999 ദിര്‍ഹത്തില്‍ നിന്ന് 1,999 ദിര്‍ഹമായി കുറച്ചത് പ്രധാന ഓഫറുകളില്‍ ഒന്നാണ്.

info

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.