gulf currency value
Posted By Editor Posted On

gulf currency value: ഗള്‍ഫ് കറന്‍സികളുടെ മൂല്യം ഉയരുന്നു; പരമാവധി പ്രയോജനപ്പെടുത്തി പ്രവാസി ജനത

ദുബായ്: ഗള്‍ഫ് കറന്‍സികളുടെ മൂല്യം (gulf currency value) സര്‍വകാല റെക്കോര്‍ഡില്‍. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുന്നതിന്റെ പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തുകയാണ് പ്രവാസി ജനത. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതുവേ പ്രവാസികളുടെ(expart) തിരക്കേറിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
വ്യക്തികള്‍ അയക്കുന്ന പണത്തില്‍ 11 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് യുഎഇയിലെ ഒരു എക്‌സ്‌ചേഞ്ച് സ്ഥാപനം അറിയിച്ചു. കഴിഞ്ഞ പാദ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലേക്ക് അയക്കപ്പെടുന്ന പണത്തിന്റെ അളവില്‍ 12.5 ശതമാനം വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ പറയുന്നു. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.96 രൂപയും കുവൈത്ത് ദിനാറിന് 259.57 രൂപയും ബഹ്‌റൈന്‍ ദിനാറിന് 212.39 രൂപയും ഒമാനി റിയാലിന് 207.70 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്.
അതേസമയം ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയുമാണ് രൂപയുടെ മൂല്യത്തെ (indian rupee value) തളര്‍ത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തിലധികം ഇടിഞ്ഞു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.