expat living cost
Posted By Editor Posted On

expat living cost: പോക്കറ്റ് കാലിയാക്കുന്ന ശീലങ്ങള്‍ ഒഴിവാക്കി പ്രവാസികള്‍; ജീവിതച്ചെലവ് പിടിച്ചു കെട്ടുന്നത് ഇങ്ങനെയൊക്കെ

ദുബായ് : ജീവിതച്ചെലവ് വര്‍ധിച്ചതോടെ പോക്കറ്റ് കാലിയാകാതിരിക്കാന്‍ പല വഴികളും തേടുകയാണ് പ്രവാസികള്‍(expat living cost) . ഇന്ധന വില വര്‍ധിച്ചതോടെ യുഎഇയിലെ സ്വകാര്യ വാഹന ഉപയോഗം താഴോട്ട് പോയിരിക്കുകയാണ്. പൊതു വാഹനങ്ങളെ യാത്രയ്ക്കായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. അതിനാല്‍ മെട്രോയില്‍ ഏതു സമയവും സീറ്റ് ഫുള്ളാണ്.
യുഎഇയില്‍ പെട്രോള്‍ വില 4.52 ദിര്‍ഹവും (ഏകദേശം 98.4 രൂപ) ഡീസല്‍ വില 4.76 ദിര്‍ഹവു (ഏകദേശം 103.6 രൂപ)മാണ്. രാജ്യാന്തര വിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും വ്യത്യാസമുണ്ടാകും. വലിയ വാഹനങ്ങളുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അവധിദിവസങ്ങളിലെ ഉല്ലാസയാത്രകളും മറ്റു കുറച്ചിട്ടും ചെലവു പിടിച്ചുനിര്‍ത്താനാകുന്നില്ലെന്ന് ഇവര്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
മെട്രോയ്ക്കു പുറമേ ബസുകളിലും യാത്രക്കാര്‍ കൂടി. മെട്രോയില്‍ യാത്ര ചെയ്തു താമസയിടങ്ങളിലേക്ക് ഫീഡര്‍ ബസുകളില്‍ പോകുന്നത് പതിവാക്കി. ഷാര്‍ജയിലെ ബുത്തീന, റോള, അബുഷഗാര തുടങ്ങിയ മേഖലകളില്‍ താമസിക്കുന്നവര്‍ ദുബായ് അതിര്‍ത്തിയിലെ സഹാറ സെന്റര്‍ വരെ ബസില്‍ എത്തിയാല്‍ ദുബായിലെ ഫീഡര്‍ ബസുകള്‍ റെഡി. നിമിഷങ്ങള്‍ക്കകം മെട്രോ സ്റ്റേഷനിലെത്താനാകും. വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇതര എമിറേറ്റുകളിലേക്കും പോകാം. അവധി ദിവസമായ ഞായറാഴ്ച രാവിലെ പോലും മെട്രോയില്‍ തിരക്കാണ്.
പലരും ചെറുവാഹനം വാങ്ങാന്‍ താല്‍പര്യപ്പെടുകയാണ്. കൂടാതെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് പ്രിയമേറുന്നു. കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി സജീവമാണ്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ആവശ്യക്കാര്‍ കൂടുകയാണെന്ന് ഓട്ടമൊബീല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

കൂടാതെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതോടെ നാട്ടില്‍ നിന്നു റേഷനരിയടക്കം കൊണ്ടുവന്നു തുടങ്ങി. പരമാവധി സാധനങ്ങള്‍ കൊണ്ടുവരുന്നത് ബാച്ചലേഴ്‌സ് ഉള്‍പ്പെടെ ശീലമാക്കി. ചക്ക, ചക്കക്കുരു, കറി മസാലകള്‍, തൈര്, ഉണക്കമീന്‍, ഉണക്കിയ മാങ്ങ എന്നിവയൊക്കെ ബാച്ചിലേഴ്്‌സ് പെട്ടികളില്‍ നാട്ടില്‍ നിന്നു പറന്നുതുടങ്ങി. വിലക്കയറ്റത്തെ തുടര്‍ന്നു കുടുംബബജറ്റിന്റെ താളംതെറ്റിയെന്നാണ് വീട്ടമ്മമാരുടെ പരാതി. പലയിനം മത്സ്യങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വില. ചൂടുകാലത്ത് ലഭ്യത കുറഞ്ഞതാണ് വിലകൂടാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
അതേസമയം താമസത്തിനായി മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ഇടങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലാണ് പലരും. സ്റ്റേഷനിലേക്ക് അരമണിക്കൂര്‍ നടക്കേണ്ടിവന്നാലും കുഴപ്പമില്ലെന്ന മട്ടിലാണ് അന്വേഷണം. ഇതോടെ വാടകനിരക്ക് ഉയര്‍ന്നു. ബ്രോക്കര്‍മാര്‍ക്കും നല്ലകാലം വന്നെത്തി. ഒരു മാസത്തെ വാടകയാണ് ബെഡ് സ്‌പേസിനു പോലും ബ്രോക്കര്‍മാര്‍ ചോദിക്കുന്നതെന്നു പലരും പരാതിപ്പെടുന്നു. പൊരിവെയിലത്ത് കുടചൂടി മെട്രോ സ്റ്റേഷനുകളിലേക്ക് ഓടുന്നവരില്‍ കോട്ടുധാരികളായ മലയാളികളുമുണ്ട്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.