dubai airport new facility
Posted By Editor Posted On

dubai airport new facility: 24 മണിക്കൂറും കസ്റ്റമര്‍ സര്‍വീസ്; വിവരങ്ങള്‍ വാട്‌സാപ് ചാറ്റ് വഴി, ദുബായ് എയര്‍പോര്‍ട്ടില്‍ പുതിയ സംവിധാനങ്ങള്‍

ദുബായ്: ദുബായ് എയര്‍പോര്‍ട്ട് പുതിയ സംവിധാനങ്ങള്‍ (dubai airport new facility) ആരംഭിക്കുന്നു. രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവര്‍ക്ക് ഇനി 24 മണിക്കൂറും കസ്റ്റമര്‍ സര്‍വീസ് ലഭിക്കും. ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങള്‍ അറിയാവുന്ന ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്ട് സെന്റര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
സംയോജിത സേവനം വഴി വിമാനവിവരങ്ങള്‍ അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്‌സ്,ഡനാട്ട,ജിഡിആര്‍എഫ്എ,കസ്റ്റംസ്, ആര്‍ടിഎ എന്നിവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്ട് സെന്ററില്‍ ബന്ധപ്പെടാന്‍: 042245555, [email protected] , @DXB facebook,@Dubai Airports. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
കൂടാതെ വാട്‌സാപ് ചാറ്റ് വഴിയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനം ഉടന്‍ ദുബായ് എയര്‍പോര്‍ട്ട് ആരംഭിക്കും. നിലവില്‍ ഫോണ്‍, ഇമെയില്‍, ലൈവ് ചാറ്റ്, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമര്‍ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.