air arabia new service
Posted By Editor Posted On

air arabia new service: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് അധിക സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് അധിക സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍. എയര്‍ അറേബ്യയാണ് പുതുതായി കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അബുദാബിയിലേക്ക് അധിക സര്‍വീസ് (air arabia new service) ആരംഭിച്ചത്. ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള സര്‍വീസുകള്‍ തുടരും. ഇതിനു പുറമേയാണ് പുതിയ സര്‍വീസുകള്‍. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണു പുതുതായി തുടങ്ങിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണു സര്‍വീസ്. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ്. അബുദാബിയില്‍നിന്നു കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു. ഇതോടെ എയര്‍ അറേബ്യ, കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആയി.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.