gold rate forex dubai
Posted By Editor Posted On

uae new gold law: സ്വര്‍ണവുമായി ബന്ധപ്പെട്ട പുതിയ നിയമവുമായി യുഎഇ; ലംഘിക്കുന്നവര്‍ക്ക് ഭീമമായ പിഴ

സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ(uae new gold law). ഇറക്കുമതിക്കാര്‍ക്കും റിഫൈനര്‍മാര്‍ക്കും 5 മില്യണ്‍ ദിര്‍ഹം വരെ പിഴ ചുമത്തിയേക്കാവുന്ന പുതിയ നയമാണ് യുഎഇ സാമ്പത്തിക മന്ത്രാലയം പുറപ്പെടുവിച്ചത്. സ്വര്‍ണ്ണ ശുദ്ധീകരണം, രാജ്യത്തിനകത്തും പുറത്തും സ്വര്‍ണ്ണ ഉല്‍പന്നങ്ങളുടെ പുനരുപയോഗം, വിലയേറിയ ലോഹങ്ങള്‍, രത്‌നക്കല്ലുകള്‍ എന്നിവയുടെ വ്യാപാര മേഖല, കമ്പനികളുടെ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്ത ഉറവിടം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുക.
”പുതിയ നിയമം സ്വര്‍ണ്ണ ശുദ്ധീകരണശാലകള്‍, ഇറക്കുമതിക്കാര്‍, സ്‌ക്രാപ്പ് സ്വര്‍ണ്ണം കൈകാര്യം ചെയ്യുന്നവര്‍, സ്വര്‍ണ്ണ ഖനനം കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ബാധകമാകും. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങിയവയ്‌ക്കെതിരെയുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി യുഎഇ മെയിന്‍ലാന്‍ഡിലെയും ഫ്രീ സോണുകളിലെയും കമ്പനികള്‍ക്ക് ഈ നിയമം ബാധകമാകും, ” സാമ്പത്തിക മന്ത്രാലയത്തിന്റെ ആന്റി മണി ലോറ്ററിംഗ് വകുപ്പ് ഡയറക്ടര്‍ സഫേയ ഹാഷിം അല്‍ സഫി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0G81eEDkQo8w4FQvsUFPG
2023 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നയം, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ (ഒഇസിഡി) OECD മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രോട്ടോക്കോളിനും അനുസരിച്ചാണ്. പ്രാദേശികമായും അന്തര്‍ദേശീയമായും സ്വര്‍ണ്ണത്തിന്റെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും നിര്‍മ്മാണത്തിനും വില്‍പനയ്ക്കും അനുയോജ്യമായ സ്ഥലമായി മാറുന്നതിന് ഈ നിയന്ത്രണങ്ങള്‍ യുഎഇയെ കൂടുതല്‍ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 50,000 ദിര്‍ഹം മുതല്‍ 5 ദശലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘകര്‍ക്ക് ജയില്‍ ശിക്ഷയും ലഭിക്കും. നിലവില്‍ രാജ്യത്ത് 28 വിലയേറിയ ലോഹ ശുദ്ധീകരണശാലകളാണ് (Metal Refinery)പ്രവര്‍ത്തിക്കുന്നത്.

info

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലെ ഏറ്റവും ജനപ്രിയ കെട്ടിടമായി ദുബായുടെ സ്വന്തം ബുര്‍ജ് ഖലീഫ

Comments (0)

Leave a Reply

Your email address will not be published.